യു.കെ: സ്റ്റുഡന്റ് വിസകളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി ഹോം ഓഫിസ്

ലണ്ടന്‍: സ്റ്റുഡന്റ് വിസകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഹോം ഓഫീസ് നീക്കം. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും വിദ്യാഭ്യാസ വകുപ്പും കൊമ്പുകോര്‍ക്കുകയാണെന്ന് ബുധനാഴ്ച ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.ബിരുദം നേടി ആറ് മാസത്തിന് ശേഷവും നൈപുണ്യമുള്ള ജോലി ലഭിച്ചില്ലെങ്കില്‍ അവരെ യുകെയില്‍ നിന്ന് പുറത്താക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ നിര്‍ദ്ദേശിക്കുന്നത്. ബിരുദശേഷം പഠനവിസയില്‍ യു.കെയില്‍ എത്തുന്നവര്‍ക്ക് തുടര്‍പഠനത്തിനുശേഷം രണ്ടുവര്‍ഷംകൂടി യു.കെയില്‍ തുടരാന്‍ അവസരമുണ്ട്. വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകള്‍ രണ്ടുവര്‍ഷം ജോലി ചെയ്ത് ഉണ്ടാക്കാമെന്ന മെച്ചവുമുണ്ട്.

ഇതാണ് കുറക്കാന്‍ നീക്കം നടക്കുന്നത്.വിദേശ വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്സുകളിലോ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്സുകളിലോ ആണെങ്കില്‍ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാന്‍ അനുവദിക്കൂവെന്നതാണ് പരിഗണനയിലുള്ള മറ്റൊരു പരിഷ്‌കാരം.കുടിയേറ്റം വെട്ടിക്കുറയ്ക്കാനും ബ്രിട്ടനിലേക്ക് വരുന്ന വൈദഗ്ധ്യമില്ലാത്ത വിദേശ തൊഴിലാളികളുടെ എണ്ണം 239,000-ല്‍ നിന്ന് ‘പതിനായിരമായി’ കുറയ്ക്കാനും ഹോം ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും ബ്രാവര്‍മാന്‍ പറയുന്നു. അതേസമയം പുതിയ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് എതിര്‍ക്കുകയാണ്. യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകത്വം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നു, അവര്‍ യുകെ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ കോഴ്സുകള്‍ക്കായി പണം നല്‍കുകയും സര്‍വ്വകലാശാലകളുടെ പ്രധാന വരുമാന മാര്‍ഗ്ഗവുമാണിതെന്നും ചൂണ്ടിക്കാട്ടുന്നു.

അപ്രശസ്ത സര്‍വകലാശാലകളിലെ ഹ്രസ്വ കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ ഗ്രാജ്വേറ്റ് വിസ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ബ്രാവര്‍മാന്റെ നീക്കത്തെ പിന്തുണക്കുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ അവസരം പിന്‍വാതില്‍ എമിഗ്രേഷന്‍ റൂട്ടായി ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യക്കാര്‍ ചൈനയെ പിന്തള്ളിയിരുന്നു. 2021 ജൂലൈയില്‍ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതില്‍ ഇന്ത്യക്കാരാണ് ആധിപത്യം നേടിയത് -41 ശതമാനം.യു.കെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ബ്രാവര്‍മാന്റെ പദ്ധതി. യു.കെയില്‍ 6.80 ലക്ഷം വിദേശ വിദ്യാര്‍ഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു.

Next Post

ഒമാന്‍: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 1 മുതല്‍ നടക്കും

Sat Jan 28 , 2023
Share on Facebook Tweet it Pin it Email മസ്കത്: ഇന്‍ഡ്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്‍ഡ്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ ഓണ്‍ലൈനിലൂടെ നടക്കും. ഫെബ്രുവരി ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ നടക്കുക. ഒന്ന് മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www(dot)indianschoolsoman(dot)com വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2023 ഏപ്രില്‍ […]

You May Like

Breaking News

error: Content is protected !!