ഒമാന്‍: ഒമാന്‍ ജബല്‍ അല്‍ അഖ്ദര്‍ ഫെസ്റ്റിവലിനു ഇന്ന് തുടക്കം

മസ്കറ്റ്: ഒമാനിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുപ്രധാന വാര്‍ഷിക മേളകളിലൊന്നായ ജബല്‍ അല്‍ അഖ്ദര്‍ ഫെസ്റ്റിവല്‍ വ്യാഴാഴ്ച ആരംഭിക്കും.

അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ അഖ്ദര്‍ മലനിരകള്‍ കേന്ദ്രമായി നടക്കുന്ന ഫെസ്റ്റിവല്‍ ഈ മാസം 19വരെ നീണ്ടുനില്‍ക്കും. ഹെയ്ല്‍ യമൻ പാര്‍ക്കിന് സമീപത്തും സെയ്ഹ് ഖത്താനയിലുമാണ് ഫെസ്റ്റിവലിന്‍റെ പ്രധാന ചടങ്ങുകള്‍ അരങ്ങേറുക. അല്‍ ദാഖിലിയ ഗവര്‍ണറുടെ ഓഫിസും ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയവും സഹകരിച്ചാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്.

പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മേള, ജബല്‍ അല്‍ അഖ്ദറിന്‍റെയും ഒമാന്‍റെയും സാംസ്കാരിക പൈതൃകത്തെയും പ്രകൃതിഭംഗിയെയും ആഘോഷിക്കുന്നതാണ്. ബിര്‍കതുല്‍ മുസിലെ ബൈത് അല്‍ റുദൈദ കോട്ടക്ക് സമീപം അരങ്ങേറുന്ന ബൈത് അല്‍ റുദൈദ എക്സിബിഷൻ ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷകമാണ്. ഫെസ്റ്റിവല്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ലഭ്യമായ സ്ഥലം കൂടിയാണിത്. വ്യത്യസ്തമായ നിരവധി പരിപാടികള്‍, വിനോദപ്രവര്‍ത്തനങ്ങള്‍ എന്നിവ ഫെസ്റ്റിവലിനോട് അനുബന്ധിച്ച്‌ രൂപപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും വ്യത്യസ്ത കോര്‍ണറുകളുമുണ്ട്. ഇവിടങ്ങളില്‍ പ്രത്യേക പരിപാടികളുണ്ടാകും.

ഒമാനി പരമ്ബരാഗത ഭക്ഷ്യവിഭവങ്ങളുടെ കോര്‍ണറും ജബല്‍ അല്‍ അഖ്ദറിലെ ഉല്‍പന്നങ്ങളുടെ പ്രത്യേക വില്‍പനയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. തിയറ്റര്‍ പെര്‍ഫോമൻസ്, പാരാഗ്ലൈഡിങ്, കെമിക്കല്‍ സയൻസ് ഷോ എന്നിവയും നിരവധി കായിക പരിപാടികളും അരങ്ങേറും. ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കുന്ന ഹൈക്കിങ് ആഗസ്റ്റ് 11നാണ്.

അല്‍ അഖ്ദര്‍ ഗ്രാമത്തില്‍നിന്ന് രാവിലെ എട്ടു മണിക്ക് മലകയറ്റം തുടങ്ങും. ദഖിലിയ ഗവര്‍ണറുടെ ഓഫിസുമായി സഹകരിച്ച്‌ അല്‍ സുമൂദ് അഡ്വഞ്ചേഴ്‌സ് ടീമാണ് ഹൈക്കിങ് ഇവന്റ് സംഘടിപ്പിക്കുന്നത്. ജബല്‍ അഖ്ദറിന്റെ മനോഹരമായ കാഴ്ചകള്‍ ആസ്വാദിക്കാൻ കഴിയുന്ന തരത്തിലാണ് ഹൈക്കിങ് റൂട്ടുകള്‍ സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. അല്‍അഖ്ര്‍ ഗ്രാമത്തില്‍നിന്നു തുടങ്ങി അല്‍ഐൻ, അല്‍ ശരിജ ഗ്രാമങ്ങളില്‍ എത്തിച്ചേരും. ഇവിടന്ന് പിന്നീട് തുടക്ക സ്ഥലത്തേക്കു മടങ്ങുകയും ചെയ്യും. രണ്ടു റിയാല്‍ നല്‍കി രജിസ്ട്രേഷൻ ഫീസ് അടച്ചാണ് പങ്കെടുക്കേണ്ടത്.

Next Post

കുവൈത്ത്: ഫിറ കുവൈറ്റ് സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകന്‍ സലീം രാജിന് യാത്രയയപ്പ് നല്‍കി

Thu Aug 3 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെജിസ്ട്രേഡ് അസ്സോസിയേഷൻസ് (ഫിറ) കുവൈറ്റ്, അബ്ബാസിയ പോപ്പിൻസ് ഹാളില്‍ വച്ച്‌ ഫിറ ആക്ടിങ് കണ്‍വീനറും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ സലീം രാജിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ബിജു സ്റ്റീഫൻ (ടെക്സാസ് കുവൈറ്റ് )സ്വാഗതം ആശംസിച്ചു . ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷൻ) […]

You May Like

Breaking News

error: Content is protected !!