മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നാലുപേരെ ദോഫാര്‍ ഗവര്‍ണറേറ്റിലെ ഫിഷ് കണ്ട്രോള് പിടികൂടി.
സീസണല്ലാത്ത സമയത്ത് സ്രാവുകളെ പിടികൂടിയതിന് രണ്ട് സ്വദേശികളെയും രണ്ട് പ്രവാസി തൊഴിലാളികളെയുമാണ് അറസ്റ്റ് ചെയ്തത്.
മത്സ്യബന്ധനത്തിനുപയോഗിച്ച വലകള്‍, ഇവരുടെ കൈവശം ഉണ്ടായിരുന്നു 13 കിലോഗ്രാം മത്സ്യം എന്നിവ കണ്ടുകെട്ടുകയും ചെയ്തു. നിയമ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് അധികൃര്‍ അറിയിച്ചു.