
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എക്സിക്യൂട്ടീവ് മീറ്റും റമദാൻ കിറ്റ് വിതരണ ഉദ്ഘാടനവും നടന്നു.
മസ്കത്ത് കണ്ണൂർ ജില്ല കെ.എം.സി.സി ട്രഷറർ എൻ.എ.എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ബാദുഷ ഉളിക്കല്‍ അധ്യക്ഷത വഹിച്ചു. തസ്‌നീം ഇരിക്കൂർ പ്രാർഥന നടത്തി.
മുൻ കണ്ണൂർ ജില്ല എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.കെ. ജാസിർ മുഖ്യാതിഥിയായി. ഗാല കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂർ ഹാജി പുരസ്‌കാരം വിതരണം ചെയ്തു. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ബഷീർ നുച്ചിയാട്, ഫവാസ് കാസർകോട്, റസാഖ് ചെങ്ങളായി, ഹബീബ് ഇരിക്കൂർ, എം.കെ. ഷമീർ പഴയങ്ങാടി, സുബൈർ ആലക്കോട്, സിനുറാസ് ഇരിക്കൂർ, സാബിത്ത് ചുഴലി നൗഷാദ് ശ്രീകണ്ഠപുരം, സി.വി. നഈം എന്നിവർ സംസാരിച്ചു. റമദാൻ കിറ്റ് ഫണ്ട് കൈമാറ്റം എ.കെ മേമി നിർവഹിച്ചു.
റഹീസ് കരുവഞ്ചാല്‍ ചർച്ച നിയന്ത്രിച്ചു. യഹ്‌യ സുബൈർ സ്വാഗതവും മിസ്ഹബ് ഇരിക്കൂർ നന്ദിയും പറഞ്ഞു.