കുവൈത്തില്‍ തൊഴില്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ നീക്കം

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ നീക്കം. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ഫയലുകളുടെ പരിശോധന ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ അപ്രധാനമായ ചില തൊഴിലുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇതുമായി ബന്ധപ്പെട്ട്‌ സിവില്‍ സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയ മൂന്നു ഘട്ടങ്ങളിലായുള്ള പദ്ധതി അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. പ്രവാസികളുടെ രേഖകള്‍ പരിശോധിച്ച്‌ രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക, നിയമ ലംഘകരായ പ്രവാസികളെ നാടുകടത്തുക, വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്ന വേളയില്‍ ഇവ സാധുതയുള്ളതാണെന്നു പരിശോധിക്കുക, വിസ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൗരന്മാര്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവ പദ്ധതിയിലൂടെ നടപ്പാക്കാനാണ് ലക്ഷ്യം.

ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി എന്നിവയുടെ ഏകോപനത്തോടെ എല്ലാ ഗവര്‍ണറേറ്റുകളിലും തുടര്‍ച്ചയായി പരിശോധന നടത്തും. പിടിക്കപ്പെടുന്ന നിയമലംഘകരെ നാടുകടത്തിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. ഇതിനായുള്ള ചെലവുകള്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

രണ്ടാം ഘട്ടത്തില്‍ അപ്രധാനമായ തൊഴിലുകള്‍ കണ്ടെത്തി നിലവിലുള്ള വര്‍ക്ക് പെര്‍മ്മിറ്റ്‌ പുതുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തും. തൊഴില്‍ വിപണിയില്‍ ആവശ്യമായ പ്രൊഫഷണല്‍ ജോലികള്‍ക്കായി മാത്രം വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്‌ പരിമിതപ്പെടുത്തുന്നതാണു മൂന്നാം ഘട്ടം.

ഇതിനു തൊഴിലാളികളെ തൊഴില്‍ നൈപുണ്യ ടെസ്റ്റുകള്‍ക്ക്‌ വിധേയമാക്കും. പഴയ വര്‍ക്ക്‌ പെര്‍മ്മിറ്റുകള്‍ പുതുക്കുന്നതിനും തൊഴില്‍ നൈപുണ്യ ടെസ്റ്റുകള്‍ ബാധകമാക്കും. ഇത് വഴി അടുത്ത വര്‍ഷത്തോട്‌ കൂടി പ്രവാസികളുടെ ജനസംഖ്യയില്‍ കുറവ് വരുത്താമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു ​​​​​​​

Tue Oct 11 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ പൊ​തു​മേ​ഖ​ല​ക​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ​ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ‍ആ​രം​ഭി​ച്ചു .വി​ദേ​ശി​ക​ളെ ക​ഴി​യാ​വു​ന്ന​ത്ര ഒ​ഴി​വാ​ക്കി തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ജോ​ലി ന​ല്‍ക​ണ​മെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍, രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്തും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്ബ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ […]

You May Like

Breaking News

error: Content is protected !!