കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വന്‍ വിജയം

കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വന്‍ വിജയം. 2 വനിതകളും വിജയിച്ചു. സര്‍ക്കാര്‍ അനുകൂലികളില്‍ പ്രധാനപ്പെട്ട പലര്‍ക്കും അടിപതറിയപ്പോള്‍ ഷിയാ വിഭാഗം കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി.

ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൂവ്‌മെന്റും കരുത്ത് തെളിയിച്ചു. രണ്ടാം മണ്ഡലത്തില്‍നിന്ന് ആലിയ അല്‍ ഖാലിദ്, മൂന്നാം മണ്ഡലത്തില്‍നിന്ന് ജെനാന്‍ ബു ഷെഹ്രിയുമാണ് വിജയിച്ച വനിതകള്‍.

പ്രതിപക്ഷത്തെ പ്രമുഖനായ അഹ്മദ് അല്‍ സാദൂന്‍ റെക്കോര്‍ഡ് വോട്ടുകള്‍ നേടി ഒന്നാമതെത്തി. തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും നന്ദി പറഞ്ഞു. 22 വനിതകള്‍ ഉള്‍പ്പെടെ 305 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ നേടിയ വന്‍ വിജയം അടുത്ത ദേശീയ അസംബ്ലിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് രാഷ്ട്രഗീയ നിരീക്ഷകന്‍ നാസര്‍ അല്‍ അബ്ദാലി പറഞ്ഞു.

Next Post

കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനം

Sun Oct 2 , 2022
Share on Facebook Tweet it Pin it Email കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. 20 തസ്‍തികകളിലെ ജോലികള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കാണ് യോഗ്യത പരീക്ഷ. പ്രൊഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് വച്ച്‌ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമാണ് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കിക്കുന്നത്. കുവൈത്തില്‍ എത്തിയ ശേഷം ഇവര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാവും. […]

You May Like

Breaking News

error: Content is protected !!