ഒമാന്‍: ഒമാനില്‍നിന്നും ചെന്നൈയിലെത്തിയ ഒറ്റ വിമാനത്തില്‍ കള്ളക്കടത്തുകാര്‍ 113 എണ്ണം

നികുതി വെട്ടിച്ച്‌ സ്വര്‍ണവും ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളും മറ്റും കടത്താന്‍ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരെയും കസ്റ്റംസ് കേസെടുത്തു.

മസ്‌കത്തില്‍നിന്നെത്തിയ ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍നിന്ന് 14 കോടിയോളം രൂപയുടെ വസ്തുക്കളാണു പിടിച്ചത്. കള്ളക്കടത്തുസംഘം കമ്മിഷന്‍, ചോക്കലേറ്റ്, പെര്‍ഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് യാത്രക്കാരെ സ്വാധീനിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 186 പേരെയും തടഞ്ഞുവച്ചു പരിശോധിച്ച്‌ കള്ളക്കടത്ത് പിടികൂടുകയായിരുന്നു. 13 കിലോ സ്വര്‍ണം ബിസ്‌കറ്റ്, മിശ്രിതം, സ്പ്രിങ്വയര്‍ തുടങ്ങി പല രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.

120 ഐഫോണുകള്‍, 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്‌ടോപ്പുകള്‍ എന്നിവ സ്യൂട്ട്‌കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലായിരുന്നു. 113 പേരെയും ജാമ്യത്തില്‍ വിട്ടു.

Next Post

കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുയോജ്യ സമയത്ത് ജോലി ചെയ്യാൻ അവസരം

Sat Sep 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച്‌ അനുയോജ്യ സമയത്ത് ജോലി ചെയ്യാൻ അവസരമൊരുങ്ങുന്നു. പുതിയ നിര്‍ദേശപ്രകാരം, രാവിലെ ഏഴ് മുതല്‍ ഒമ്ബത് മണിയുടെ ഇടയില്‍ ഓഫിസുകള്‍ ആരംഭിക്കും. ഇതിനിടയില്‍ സൗകര്യമനുസരിച്ച്‌ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. തുടര്‍ന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കുന്നമുറക്ക് ഉച്ചക്ക് ഒന്നര മുതല്‍ മൂന്നര വരെയുള്ള സമയത്ത് ജോലി അവസാനിക്കും. പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. […]

You May Like

Breaking News

error: Content is protected !!