യു.കെ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നമുണ്ടായ കേസില്‍ 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കമ്പനി

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളില്‍ കമ്പനി നല്‍കേണ്ടിവന്നത് 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം. പൗഡറുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു ലക്ഷത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. തെറ്റുണ്ടെന്ന് കമ്പനി സമ്മതിച്ചിട്ടില്ല, സുരക്ഷിതമെന്ന വാദം തുടരുകയാണ്. 2019ല്‍ ആയിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പൗഡര്‍ ആദ്യമായി വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഒരു ടിന്നില്‍ ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത്.

അമേരിക്കയിലും കാനഡയിലും ഈ പൗഡര്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പൗഡര്‍ ഉപയോഗിച്ചതിന്റെ ഫലമായി ഒവേറിയന്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ചു എന്നാണ് ഇരകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതു വ്യാജമാണെന്ന് കമ്പനി പറയുന്നു. വര്‍ദ്ധിച്ചു വരുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ 2021 ല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ രൂപീകരിച്ച സബ്സിഡിയറിയായ എല്‍ ടി എല്‍ മാനേജ്മെന്റ് എല്‍ എല്‍ സി എന്ന കമ്പനി പൂട്ടാനാണ് ഇപ്പോള്‍ പാപ്പര്‍ ഹര്‍ജി കൊടുത്തിരിക്കുന്നത്.

പാപ്പര്‍ ഹര്‍ജിയുടെ ഭാഗമായി 3 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് കമ്പനി പറയുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സനോ, സബ്സിഡിയറിയായ എല്‍ ടി എല്ലോ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കമ്പനികള്‍ അല്ലെന്നും അതിനാല്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കേണ്ടവ അല്ലെന്നും കോടതി വിധിവന്നു.ഇതോടെ നഷ്ടപരിഹാര തുക നാലിരട്ടിയാക്കി കമ്പനി രംഗത്തെത്തി. 8.9 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ നഷ്ടപരിഹാരമായി നല്‍കാമെന്ന് കമ്പനി പറയുന്നത്. 60,000 ത്തോളം ഇരകള്‍ അതിന് സമ്മതിച്ചിട്ടുണ്ട് എന്നും കമ്പനി പറയുന്നു. കോടതിയില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഈ തുക ഇരകള്‍ക്കു നല്‍കും.

Next Post

ഒമാന്‍: ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് ഒ.സി.സി.ഐ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി

Thu Apr 6 , 2023
Share on Facebook Tweet it Pin it Email ഒമാനിലെ ഇന്ത്യല്‍ അംബാസഡര്‍ അമിത് നാരങ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മില്‍ സഹകരണത്തിനും സാമ്ബത്തിക പങ്കാളിത്തത്തിനുമുള്ള സാധ്യതകളെക്കുറിച്ചും വ്യാപാര-നിക്ഷേപ-വിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യ-ഒമാന്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ മുഴുവന്‍ സാധ്യതകളും തുറക്കുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് […]

You May Like

Breaking News

error: Content is protected !!