ഒമാന്‍: ഒമാനില്‍ ക്രിപ്‌റ്റോ കറന്‍സി നിയമ വിരുദ്ധമാണെന്ന് സെന്‍ട്രല്‍ ബാങ്ക്

ഒമാനില്‍ ക്രിപ്‌റ്റോ കറന്‍സി നിയമ വിരുദ്ധമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമായി നിരവധി ആളുകള്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ മെസേജുകളും മറ്റ് സന്ദേശങ്ങളും വരുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിന് ഏതെങ്കിലും സ്ഥാപനത്തിനോ മറ്റോ യാതൊരു അധികാരവും ലൈസന്‍സും നല്‍കിയിട്ടില്ല. അത്തരം കറന്‍സികളും സമാന ഉല്‍പ്പന്നങ്ങളും സ്വന്തമാക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുന്നത് പണമായി കണക്കാക്കുകയില്ലെന്നും ബാങ്കിങ് നിയമത്തിന്റെ പരിരക്ഷയ്ക്ക് വിധേയമല്ലെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ അറിയിച്ചു.

Next Post

ഒമാന്‍: അനധികൃത മീന്‍പിടിത്തം ഒമാനില്‍ രണ്ടു പേര്‍ പിടിയില്‍

Mon Nov 7 , 2022
Share on Facebook Tweet it Pin it Email അനധികൃത മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റര്‍ പിടികൂടിയതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അനധികൃത മീന്‍പിടിത്തത്തിന് ഉപയോഗിച്ച 56 വലകളും പിടിച്ചെടുത്തു.നവംബര്‍ രണ്ടു മൂന്നു തിയതികളിലായി സലാല, റഖ്യൂത്ത്, ദാല്‍കുട്ട് എന്നി വിലായത്തുകളില്‍ ഫിഷറീസ് കണ്‍ട്രോളം ടീം നടത്തിയ പരിശോധനയിലാണ് നടപടി.

You May Like

Breaking News

error: Content is protected !!