കുവൈത്ത്: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ക്ക് തടവു ശിക്ഷ

കുവൈത്ത് സിറ്റി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ക്ക് തടവു ശിക്ഷ വിധിച്ച്‌ കുവൈത്ത്.

അബ്ദുല്ല അല്‍ സാലിഹ്, മൊസാബ് അല്‍ ഫൈലക്വി എന്നിവര്‍ക്കാണ് കുവൈത്ത് തടവ് ശിക്ഷ വിധിച്ചത്. അബ്ദുല്ല അല്‍ സാലിഹിന് പത്ത് വര്‍ഷം തടവും മൊസാബ് അല്‍ ഫൈലക്വിയ്ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്.
കുവൈത്തിലെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചു, രാജ്യത്തെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബോധപൂര്‍വ്വമാണ് ഇവര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ആഭ്യന്തര സാഹചര്യത്തെക്കുറിച്ച്‌ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നത്. ജുഡീഷ്യറിയെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കുവൈത്ത് ക്രിമിനല്‍ കോടതി രണ്ട് കേസുകളിലും വിധി പ്രസ്താവം നടത്തിയത്.

Next Post

കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

Sat Feb 26 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ […]

You May Like

Breaking News

error: Content is protected !!