ഒമാന്‍: ഒമാനിലെ സീബില്‍ ബസപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്ക്

മസ്കത്: ഒമാനിലെ സീബില്‍ ബസ് അപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്കേറ്റു. ബസില്‍ 25 യാത്രക്കാരുണ്ടായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് മസ്ഖത് ഗവര്‍ണറേറ്റിലെ വിലായത്ത് സീബില്‍ അപകടം നടന്നത്. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

Next Post

കുവൈത്ത്: ഡ്രൈവിങ്ങിനിടെ മൊബൈല്‍ എടുത്താല്‍ ക്യാമറ പിടികൂടും

Tue Jan 17 , 2023
Share on Facebook Tweet it Pin it Email വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കുവൈത്തില്‍ പ്രത്യേക ക്യാമറ സ്ഥാപിച്ചു. സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, അകലം പാലിക്കാതിരിക്കുക, അമിത വേഗം, സിഗ്‌നല്‍ ഇടാതെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുക തുടങ്ങിയ നിയമ ലംഘകരേയും ക്യാമറ പിടികൂടും.

You May Like

Breaking News

error: Content is protected !!