കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്.

നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്.

തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ അ​ഫ്സാ​ന പ​ര്‍​വീ​ന്‍, പ​ത്ത​നം​തി​ട്ടയില്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍, ആ​ല​പ്പു​ഴയില്‍ ഇനി മുതല്‍ ഡോ.​രേ​ണു​രാ​ജ്, കോ​ട്ട​യത്ത് ഡോ.​പി.​കെ. ജ​യ​ശ്രീ, ഇ​ടു​ക്കിയില്‍ ഷീ​ബ ജോ​ര്‍​ജ്, തൃ​ശൂ​ര്‍ ജില്ലയില്‍ ഹ​രി​ത വി. ​കു​മാ​ര്‍, പാ​ല​ക്കാ​ട് ​മൃ​ണ്‍​മ​യി ജോ​ഷി, വ​യ​നാ​ട് എം.​ഗീ​ത, കാ​സ​ര്‍​കോ​ട് ജില്ലയില്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍​വീ​ര്‍​ച​ന്ദ് എ​ന്നി​വ​രാ​ണ് കേരളത്തിലെ 10 ജില്ലകളിലെ പെണ്‍ സാരഥികള്‍.

എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ ഭരിക്കുന്നത്. കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീന്‍റെ ഭര്‍ത്താവ് ജാഫര്‍ മാലിക്കാണ് എറണാകുളം കലക്ടര്‍. റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച റവന്യൂ പുരസ്കാരങ്ങളില്‍ മികച്ച മൂന്ന് ജില്ലാ കളക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടതില്‍ രണ്ടുപേരും വനിതകളായിരുന്നു. നവ്ജ്യോത് ഖോസ, മൃണ്‍മയി ജോഷി എന്നിവരാണ് ഈ നേട്ടം കൈവരിച്ച വനിതാ കളക്ടര്‍മാര്‍. ആലപ്പുഴ കളക്ടറായിരിക്കെ വിരമിക്കുന്ന എ.അലക്സാണ്ടറാണ് ഈ പുരസ്കാരം നേട്ടം സ്വന്തമാക്കിയ മറ്റൊരാള്‍. ഇദ്ദേഹം വിരമിക്കുന്നതോടെയാണ് ഡോ.രേണുരാജിനെ കളക്ടറായി നിയമിച്ചിരിക്കുന്നത്.

Next Post

ഒമാൻ: പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തു - തൊഴിൽ മന്ത്രാലയം

Sun Feb 27 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: പ്രവാസികളുടെ വര്‍ക്ക് വിസ ഫീസ് അവലോകനം ചെയ്തതായി ഒമാന്‍. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രവാസികള്‍ക്ക് വര്‍ക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് സംബന്ധിച്ചുള്ള അവലോകനം നടത്തിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വര്‍ക്ക് വിസ ഫീസ് അവലോകനം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വരുന്ന ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പുതിയ തൊഴില്‍ നിയമങ്ങള്‍ […]

You May Like

Breaking News

error: Content is protected !!