ഒമാന്‍: ദ്വിദിന സന്ദര്‍ശനം: യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച്ച ഒമാനിലെത്തും

മസ്‌കത്ത്: ഒമാന്‍ സന്ദര്‍ശനത്തിനൊരുങ്ങി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അദ്ദേഹം ചൊവ്വാഴ്ച ഒമാനിലെത്തും. ഒമാന്‍ സുല്‍ത്താന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം.

പ്രസിഡന്റായ ശേഷം ശൈഖ് മുഹമ്മദ് ആദ്യമായാണ് ഒമാന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമാകും. സാമ്ബത്തിക, സാംസ്‌കാരിക, വിനോദ സഞ്ചാര മേഖലയിലുള്ള സഹകരണവും ചര്‍ച്ച ചെയ്യും.

Next Post

ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍: പങ്കെടുക്കുന്നത് 150 പ്രദര്‍ശകര്‍

Tue Sep 27 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കുതിപ്പേകി ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി.ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേളയില്‍ ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്ബതോളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. മേള സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് ബിന്‍ ഫഹര്‍ അല്‍ സഈദ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷന്‍സ് ഓര്‍ഗനൈസിങ് […]

You May Like

Breaking News

error: Content is protected !!