ഒമാൻ: പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തു – തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: പ്രവാസികളുടെ വര്‍ക്ക് വിസ ഫീസ് അവലോകനം ചെയ്തതായി ഒമാന്‍. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ പ്രവാസികള്‍ക്ക് വര്‍ക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് സംബന്ധിച്ചുള്ള അവലോകനം നടത്തിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

വര്‍ക്ക് വിസ ഫീസ് അവലോകനം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വരുന്ന ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രി പ്രൊഫസര്‍ മഹദ് ബിന്‍ സൈദ് ബിന്‍ അലി ബാവൈന്‍ പറഞ്ഞു. ഈ പുതിയ നിയമങ്ങള്‍ നിലവില്‍ മന്ത്രിതല ഉപദേശകസമിതിയുടെ അംഗീകാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Post

യു.കെ: ഡികാപ്രിയോയും നടാഷ പൂനവാലെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

Mon Feb 28 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയും ( നടാഷ പൂനവാലെയും (Natasha Poonawalla) ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലണ്ടനില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഇവര്‍ ഒന്നിച്ച്‌ സംസാരിക്കുന്ന ചിത്രം എടുത്തത്. പാപ്പരാസികളാണ് ഈ സ്വകാര്യ ചടങ്ങിലെ ചിത്രം എടുത്തത്. ലണ്ടന്‍ (London) ആസ്ഥാനമാക്കി പ്രവര്‍‍ത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ. വില്ലോ പൂനവാലെ ഫൌണ്ടേഷന്‍ സ്ഥാപകയാണ് […]

You May Like

Breaking News

error: Content is protected !!