കുവൈ​ത്ത്: ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ മു​ത​ൽ

കുവൈ​ത്ത് സി​റ്റി: ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ഡെ​ലി​വ​റി ചെ​യ്യു​ന്ന​വ​ര്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​ണം.

അ​ടു​ത്ത മാ​സം മു​ത​ല്‍ പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത വ​കു​പ്പി​ന്റെ വ്യ​വ​സ്ഥ​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ നി​ര​ത്തു​ക​ളി​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ റോ​ഡ് ആ​ന്‍​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് എ​ന്നി​വ​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ള്‍ : –

ഡ്രൈ​വ​ര്‍​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍​കി​യ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം
തൊ​ഴി​ലാ​ളി​യു​ടെ റ​സി​ഡ​ന്‍​സ് ഡെ​ലി​വ​റി ക​മ്ബ​നി​യു​ടെ പേ​രി​ല്‍​ത​ന്നെ ആ​യി​രി​ക്ക​ണം
സ്ഥാ​പ​ന​ത്തി​ന്റെ സ്റ്റി​ക്ക​ര്‍ വാ​ഹ​ന​ത്തി​ല്‍ പ​തി​ക്ക​ണം
ക​മ്ബ​നി യൂ​നി​ഫോം ധ​രി​ച്ചി​രി​ക്ക​ണം

Next Post

ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍: പങ്കെടുക്കുന്നത് 150 പ്രദര്‍ശകര്‍

Tue Sep 27 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കുതിപ്പേകി ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി.ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേളയില്‍ ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്ബതോളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. മേള സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് ബിന്‍ ഫഹര്‍ അല്‍ സഈദ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷന്‍സ് ഓര്‍ഗനൈസിങ് […]

You May Like

Breaking News

error: Content is protected !!