കുവൈത്ത്: കോവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ച്‌ ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രി

കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ബി ബിയെ കുറിച്ച്‌ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അബ്ദുള്‍ വഹാബ് അല്‍ അവാദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കോവിഡ് എക്‌സ് ബി ബി വേരിയന്റ് രാജ്യത്ത് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് മന്ത്രിമാരെ അഭിസംബോധന ചെയ്ത ആരോഗ്യമന്ത്രി ഉറപ്പു നല്‍കി.
അതിനിടെ ആളുകളുടെ ഒത്തുചേരല്‍ ഒഴിവാക്കുന്നത് തുടരണമെന്നും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. കോവിഡ് ,ഫ്‌ളൂ എന്നിവയ്‌ക്കെതിരെ വാക്‌സിനേഷന്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടി

Thu Nov 3 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് […]

You May Like

Breaking News

error: Content is protected !!