കുവൈത്ത്: വനിതകൾക്ക് സൈന്യത്തില്‍ ചേരാനുള്ള അപേക്ഷകൾ ഡിസംബറില്‍ സ്വീകരിച്ച്‌ തുടങ്ങും

കുവൈത്ത് സിറ്റി∙ കുവൈത്തില്‍ സൈന്യത്തില്‍ ചേരുന്നതിന് വനിതകളുടെ അപേക്ഷ ഡിസംബറില്‍ സ്വീകരിച്ച്‌ തുടങ്ങുമെന്ന് അധികൃതര്‍ .

രാജ്യത്ത് ആദ്യമായാണ് സൈന്യത്തില്‍ വനിതകള്‍ക്ക് അവസരം നല്‍കുന്നത്. 150 മുതല്‍ 200 വരെ വനിതകള്‍ സൈനിക സേവനത്തിനായി റജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി .

അതെ സമയം വനിതകള്‍ക്ക് സൈന്യത്തില്‍ അവസരം നല്‍കുന്നതിനെക്കുറിച്ച്‌ വിരുദ്ധ അഭിപ്രായങ്ങളും നിലവിലുണ്ട്. സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ സൈനിക ക്യാം‌പുകളില്‍ താമസിക്കേണ്ടതില്ലെന്ന് സൈനിക ഉപമേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ കന്ദരി അറിയിച്ചു. സ്പെഷല്‍‌റ്റി ഓഫിസര്‍, കമ്മിഷന്‍ഡ് ഓഫിസര്‍ തുടങ്ങിയ തസ്തികകളിലാണ് വനിതകളെ നിയമിക്കുക. മെഡിക്കല്‍, പാരാമെഡിക്കല്‍, ടെക്നിക്കല്‍ മേഖലകളിലാകും അവരുടെ സേവനം.

സൈനിക സേവനത്തിന് തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം പുരുഷന്മാരെ തിരഞ്ഞെടുക്കുന്നതിന് നിലവിലുള്ളതിന് തുല്യമായിരിക്കും. ഓണ്‍‌ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ആവശ്യമായ രേഖകളെക്കുറിച്ച്‌ എ‌സ്‌എം‌എസ് സന്ദേശം ലഭിക്കും. പുരുഷന്മാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും വനിതകള്‍ക്കും ലഭ്യമാക്കും

Next Post

കുവൈത്ത്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു

Wed Oct 20 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി∙ രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അവശേഷിക്കുന്ന നിയന്ത്രണങ്ങളിലും ഇളവ് നല്‍കാന്‍ തീരുമാനം . തുറസായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പള്ളികളിലും തുറസായ സഥലങ്ങളിലും […]

You May Like

Breaking News

error: Content is protected !!