കുവൈത്ത്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു

കുവൈത്ത് സിറ്റി∙ രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അവശേഷിക്കുന്ന നിയന്ത്രണങ്ങളിലും ഇളവ് നല്‍കാന്‍ തീരുമാനം .

തുറസായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പള്ളികളിലും തുറസായ സഥലങ്ങളിലും സാമൂഹിക അകലം ആവശ്യമില്ല. അതേസമയം പള്ളികളില്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് തുടരണം. ഓരോ മേഖലയിലും ഏര്‍പ്പെടുത്തുന്ന ഇളവ് പ്രാബല്യത്തില്‍ വരുത്തുന്ന തീയതി സംബന്ധിച്ചും ഇന്ന് പ്രഖ്യാപനം ഉണ്ടാകും.

അതെ സമയം വിവാഹ ചടങ്ങുകള്‍ക്ക് അനുമതി നല്‍കാനും തീരുമാനമുണ്ട്. ആരോഗ്യ സുരക്ഷയ്ക്കായുള്ള നിയന്ത്രണങ്ങളോടെ സെമിനാറുകളും കോണ്‍‌ഫറന്‍സുകളും നടത്താനും അനുവദിക്കും.

Next Post

കുവൈത്ത്: ജനജീവിതം സാധാരണ നിലയിലേക്ക്

Wed Oct 20 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുക്കുന്നു. രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രിക്കാനായതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന റിപ്പോര്‍ട്ടാണ് കൊറോണ ഉന്നതാധികാര സമിതി മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തന ശേഷി വര്‍‍ദ്ധിപ്പിക്കുക, എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണ്‍ അറൈവല്‍ വിസ, വിവാഹം, സമ്മേളനം തുടങ്ങിയ കൂടിച്ചേരലുകള്‍ക്കുള്ള അനുമതി, പൊതുസ്ഥലങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!