കുവൈത്ത്: കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാര്‍ട്ടണ്‍ സിഗരറ്റുകള്‍ ലേലം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത സിഗിരറ്റുകളുടെ വന്‍ശേഖരം ലേലം ചെയ്യുന്നു. 40,099 കാര്‍ട്ടന്‍ ബോക്സ് സിഗിരറ്റുകളാണ് പൊതു ലേലത്തില്‍ വില്‍ക്കാന്‍ പോകുന്നതെന്ന് കവൈത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

ലേലത്തിന് വെച്ചിട്ടുള്ള സിഗരറ്റുകളില്‍ ഭൂരിഭാഗവും രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചവരില്‍ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടര്‍മാര്‍ പിടിച്ചെടുത്തതാണ്.

സിഗിരറ്റുകള്‍ക്ക് പുറമെ സുലൈബിയയിലെ ബൈത്ത് അല്‍ മാലില്‍ വിവിധ സാധനങ്ങള്‍ അടങ്ങിയ 202 പാഴ്‍സലുകളും കസ്റ്റംസ് ലേലം ചെയ്യും. എന്നാല്‍ സാധനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന വില ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കില്‍ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് കരുതുന്ന മറ്റ് എന്തെങ്കിലും കാരണത്താലോ വില്‍പ്പന നിര്‍ത്താനും മാറ്റിവയ്ക്കാനും മറ്റൊരു തീയതിയിലും സമയത്തും നടത്താനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

Next Post

യു.കെ: കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ അടുത്ത വര്‍ഷം 45,000 വിദേശികള്‍ക്ക് വിസ

Wed May 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: അടുത്ത വര്‍ഷം മുതല്‍ കാര്‍ഷിക മേഖലയിലെ സീസണല്‍ വര്‍ക്കര്‍മാര്‍ക്കായി 45,000 വിസകള്‍ പ്രദാനം ചെയ്യാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളേകുമെന്ന പ്രതീക്ഷ ശക്തമാക്കി. ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ ഭരണകക്ഷിയായ ടോറികളില്‍ നിന്നുള്ള ആവശ്യം ശക്തമാകുന്ന വേളയിലാണ് കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ സീസണല്‍ തൊഴിലാളികളെ വിദേശത്ത് നിന്ന് കൊണ്ടു വരുന്നതിന് കൂടുതല്‍ വിസകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ […]

You May Like

Breaking News

error: Content is protected !!