യു.കെ: കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ അടുത്ത വര്‍ഷം 45,000 വിദേശികള്‍ക്ക് വിസ

ലണ്ടന്‍: അടുത്ത വര്‍ഷം മുതല്‍ കാര്‍ഷിക മേഖലയിലെ സീസണല്‍ വര്‍ക്കര്‍മാര്‍ക്കായി 45,000 വിസകള്‍ പ്രദാനം ചെയ്യാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളേകുമെന്ന പ്രതീക്ഷ ശക്തമാക്കി. ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ ഭരണകക്ഷിയായ ടോറികളില്‍ നിന്നുള്ള ആവശ്യം ശക്തമാകുന്ന വേളയിലാണ് കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ സീസണല്‍ തൊഴിലാളികളെ വിദേശത്ത് നിന്ന് കൊണ്ടു വരുന്നതിന് കൂടുതല്‍ വിസകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. യുകെയിലെ ഫാമിംഗ് ഇന്റസ്ട്രിയെ പിന്തുണക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളുടെ പാക്കേജ് പ്രഖ്യാപിക്കുന്നതിനൊപ്പമാണ് കാര്‍ഷിക മേഖലയ്ക്കുളള കൂടുതല്‍ വിസകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യോല്‍പന്നങ്ങളുടെ വിതരണ ശൃംഖലയില്‍ കോവിഡ് സൃഷ്ടിച്ച പലവിധ തടസങ്ങളും റഷ്യ ഉക്രയിനില്‍ നടത്തിയ ആക്രമണം മൂലം വളങ്ങള്‍, തീറ്റ, ഇന്ധനം, ഊര്‍ജം തുടങ്ങിയവയുടെ വില കൂട്ടിയതും യുകെയിലെ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രത്യേക സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബ്രെക്സിറ്റിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് കാര്‍ഷിക തൊഴിലാളികളെ കൊണ്ടു വരാന്‍ കഴിയാത്തത് ഇവിടുത്തെ പല സീസണല്‍ കാര്‍ഷിക ജോലികള്‍ക്കും ആളെക്കിട്ടാത്ത അവസ്ഥ സംജാതമാക്കിയിട്ടുണ്ട്. അതായത് പഴങ്ങളും പച്ചക്കറികളും യഥാ സമയം ശേഖരിക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍ അവ ചീഞ്ഞ് പോകുന്ന അവസ്ഥ വരെ നിലനില്‍ക്കുന്നുണ്ട്. അതിനൊരു പരിഹാരമായാണ് യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക തൊഴിലാളികളെ കൊണ്ടു വരുന്നതിന് കൂടുതല്‍ വിസകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തല്‍ഫലമായി ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇത്തരം തൊഴിലുകള്‍ക്ക് കൂടുതല്‍ അവസരം യുകെയില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം വിസകള്‍ക്കുള്ള അപേക്ഷാ പ്രക്രിയ കൂടുതല്‍ ലളിതമാക്കാനും നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Next Post

ഒമാന്‍: വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി ഒമാന്‍

Thu May 25 , 2023
Share on Facebook Tweet it Pin it Email വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. വ്യക്തികള്‍ക്കും കമ്ബനികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇനി സ്വയം അപേക്ഷിക്കാം. റസിഡൻസി കാര്‍ഡ് എടുക്കല്‍, പുതുക്കല്‍, വിസ എന്നിവക്കുള്ള മെഡിക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. വിസ മെഡിക്കല്‍ ഓണ്‍ലൈനായി അപേക്ഷിക്കാൻ റസിഡന്റ് കാര്‍ഡുമായി ലിങ്ക് ചെയ്ത ആക്റ്റിവേറ്റായ മൊബൈല്‍ നമ്ബര്‍ ഉണ്ടായിരിക്കണം. ഇതിലേക്കായിരിക്കും ഒ.ടി.പി ലഭ്യമാകുക. […]

You May Like

Breaking News

error: Content is protected !!