കുവൈത്ത്: കല കുവൈത്ത് സാഹിത്യോത്സവം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് “സാഹിത്യോത്സവം 2023” സംഘടിപ്പിച്ചു.

മംഗഫ് കല സെന്ററില്‍ കല കുവൈത്ത് ആക്ടിങ്ങ് പ്രസിഡൻറ് ബിജോയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ലോക കേരള സഭാംഗം ആര്‍ നാഗനാഥൻ ഉത്ഘാടനം ചെയ്തു. ട്രഷറര്‍ അജ്നാസ് മുഹമ്മദ് ഫഹാഹീല്‍ മേഖല സെക്രട്ടറി ജ്യോതിഷ് പി ജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച കവിതാലാപന മത്സരങ്ങളില്‍ കുട്ടികളുടെ വിഭാഗത്തില്‍ സബ് ജൂനിയര്‍ കാറ്റഗറിയില്‍ ജീവ ജിഗ്ഗു, ജൂനിയര്‍ വിഭാഗത്തില്‍ ധനുശ്രീ, സീനിയര്‍ വിഭാഗത്തില്‍ അര്‍ഷിയ രാജൻ, മുതിര്‍ന്നവരുടെ കാറ്റഗറിയില്‍ വിജയകുമാര്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവാസി മലയാളികള്‍ക്കായി നടന്ന വിവിധ സാഹിത്യരചനാമത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം കല കുവൈറ്റ് ഭാരവാഹികള്‍ നിര്‍വ്വഹിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുമായി നൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് സമ്മാനാര്‍ഹരായവരെ തെരെഞ്ഞെടുത്തത്. അബുഹലീഫ, ഫഹാഹീല്‍ മേഖലയില്‍ നിന്നുള്ള കലാകാരികള്‍ കവിതകളുടെ നൃത്താവിഷ്കാരം നടത്തി. കല കുവൈത്ത് ജനറല്‍ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച ചടങ്ങിന് സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപ് നന്ദി രേഖപ്പെടുത്തി.

കവിതാലാപന മത്സര വിജയികള്‍

സബ് ജൂനിയര്‍ – ജീവ ജിഗ്ഗു സദാശിവൻ, അയോണ ആന്റണി, നിരുപമ ലക്ഷ്മി
ജൂനിയര്‍ – ധനുശ്രീ ധനേഷ്, ഇഷ കരലത്ത്, മൈത്രയി ഷാജൻ
സീനിയര്‍ – ഹര്‍ഷിയ രാജൻ, അനഘ രാജൻ, അഗ്നിവേശ് ഷാജൻ
മുതിര്‍ന്നവര്‍ – വിജയകുമാര്‍, സിത്താര, വിനോദ് കുമാര്‍.

Next Post

മുപ്പത് വയസ് കടന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനകള്‍

Tue Aug 8 , 2023
Share on Facebook Tweet it Pin it Email മുപ്പത് വയസ് എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടമാണ്. പ്രത്യേകിച്ച്‌ ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്ബോള്‍.കാരണം മുപ്പത് കടന്നാല്‍ പിന്നെ ആരോഗ്യകാര്യങ്ങളില്‍ പല മാറ്റങ്ങളും വന്നുതുടങ്ങുകയായി. എല്ലിന്‍റെയും പേശിയുടെയുമെല്ലാം ആരോഗ്യം കുറഞ്ഞുവരാനും, അതുപോലെ തന്നെ ജീവിതരീതികളുടെ ഭാഗമായി ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം തല പൊക്കാനോ അനുയോജ്യമായ സമയമാണ് മുപ്പതുകള്‍ക്ക് ശേഷമുള്ളത്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മുപ്പത് കടന്നവര്‍ […]

You May Like

Breaking News

error: Content is protected !!