കുവൈത്ത്: കുവൈറ്റില്‍ അക്രമണ സംഭവങ്ങളില്‍ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി

അക്രമണ സംഭവങ്ങളില്‍ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച്‌ കുവൈറ്റ് ഭരണകൂടം. സ്വഭാവ ദൂഷ്യത്തിന് പിടിയിലാകുന്നവരെ രാജ്യസുരക്ഷയുടെ ഭാഗമായി നാടുകടത്താനാണ് നീക്കം. ഇത്തരം നടപടികള്‍ക്കായുള്ള സര്‍ക്കാര്‍ നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കുവൈറ്റിലെ വാര്‍ത്താ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അടിപിടി, സ്വഭാവ ദൂഷ്യ കേസുകളില്‍ പിടിയിലാകുന്നവരെ നാടുകടത്തുന്ന നടപടി മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൃത്യമായ തെളിവോടെ പിടിയിലാകുന്നവരെ നാട് കടത്താനായി അത് കൊണ്ട് തന്നെ മന്ത്രാലയത്തിന്റെയോ അണ്ടര്‍ സെക്രട്ടറിയുടെയോ അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് തിരികെയൊരിക്കലും കുവൈറ്റിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത വിധം സമ്ബൂര്‍ണ നിരോധനവും നേരിടേണ്ടി വരും. നിലവില്‍ നാടു കടത്തപ്പെടുന്നവരുടെ യാത്രാ ചിലവ് കുവൈറ്റ് സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്.

Next Post

'കാരശ്ശേരി മാഷിനൊപ്പം'- സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു

Wed Nov 2 , 2022
Share on Facebook Tweet it Pin it Email ‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു […]

You May Like

Breaking News

error: Content is protected !!