ഒമാന്‍: സീസണല്ലാത്ത സമയത്ത് കൊഞ്ച് പിടുത്തം – ഒമാനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ഒമാനില്‍ സീസണല്ലാത്ത സമയത്ത് കൊഞ്ച് പിടിച്ചതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചറല്‍, ഫിഷറീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്‌സസിലെ ഫിഷറീസ് കണ്‍ട്രോള്‍ ടീമാണ് ബോട്ടില്‍നിന്ന് ഇവരെ പിടികൂടുന്നതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സദ വിലായത്തിലാണ് സംഭവം. കൊഞ്ച് ബന്ധനത്തിന് ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാര്‍ച്ച്‌ ഒന്ന് മുതല്‍ മേയ് 31വരെയുള്ള കാലയളവിലാണ് കൊഞ്ച് പിടികൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Next Post

കുവൈത്ത്: കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസായി മൊഡോണ വാക്‌സിന്‍

Mon Jan 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ബൂസ്റ്റര്‍ ഡോസായി മൊഡേണ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം. ഏതാനും ആഴ്ചകള്‍ക്കകം മൊഡേണ നല്‍കി തുടങ്ങും.പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളതാണ് വാക്‌സീന്‍. ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭദമായ എക്‌സ്ബിബി 1.5 കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

You May Like

Breaking News

error: Content is protected !!