ഒമാന്‍: ഒമാന്‍ ഇബ്രിയിലെ ആദ്യകാല പ്രവാസി ഡോ. രാജേന്ദ്രന്‍ നായര്‍ നാട്ടില്‍ നിര്യാതനായി

ഇബ്രി : ഒമാൻ ഇബ്രിയിലെ സാമൂഹിക സംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഇബ്രി ഇന്ത്യൻ സ്കൂള്‍ സ്ഥാപകരിലൊരാളുമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. രാജേന്ദ്രൻ നായര്‍ (74) നാട്ടില്‍ നിര്യാതനായി.

ഇബ്രി ആസ്റ്റര്‍ ഹോസ്പിററലിന്‍റെ ഉടമസ്ഥരില്‍ ഒരാളാണ്. നേരത്തെ ഇത് ഒമാൻ മെഡിക്കല്‍ കോംപ്ലക്സ് എന്ന സ്ഥാപനമായിരുന്നു.

നാല് പതിറ്റാണ്ടോളം ഇബ്രിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഇന്ത്യൻ കമ്യൂനിറ്റിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുൻനിരയിലായിരുന്നു.

ഐ.എം.എ നെടുമ്ബാശ്ശേരിയുടെ ആദ്യകാല മെംബര്‍മാരില്‍ ഒരാളാണ്. ഇന്ത്യൻ എംബസി കൗണ്‍സിലര്‍ , ഇന്ത്യൻ സ്കൂള്‍ ഇബ്രി പ്രസിഡന്റ് എന്നീ നിലയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

നാല് മാസം മുമ്ബാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്. ഭാര്യ: ഡോ. ഉഷ റാണി. മകൻ: ബിഷ്ണു കിരണ്‍. മരുമകള്‍: ഡോ. കാര്‍ത്തിക.

Next Post

കുവൈത്ത്: കുവൈത്തിലേക്ക് തൊഴില്‍ തേടി എട്ടര ലക്ഷം വീട്ടുജോലിക്കാര്‍

Thu Jun 29 , 2023
Share on Facebook Tweet it Pin it Email സ്വദേശിവല്‍ക്കരണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കി വരുന്ന രാജ്യമാണ് കുവൈത്ത്. കൂടുതല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴും കുവൈത്തിലേക്ക് പതിനായിരങ്ങളാണ് ഇപ്പോഴും ജോലി തേടി എത്തുന്നത്.മൂന്ന് മാസത്തിനിടെ 63000 പേര്‍ എത്തി എന്നാണ് പുതിയ കണക്ക്. സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം കുവൈത്തിലെ വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. […]

You May Like

Breaking News

error: Content is protected !!