കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍, സെയ്‌തുമ്മര്‍ ബാഫഖി തങ്ങള്‍, ചെര്‍ക്കളം അബ്ദുള്ള സാഹിബ്, പി വി മുഹമ്മദ് സാഹിബ് തുടങ്ങിയ മണ്മറഞ്ഞു പോയ നേതാക്കളെ അനുസ്മരിച്ചുകൊണ്ട് അബ്ബാസിയയില്‍ നടന്ന സമ്മേളനം കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാൻ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, മുൻ എം.എല്‍.എ യുമായ അബ്ദുറഹ്മാൻ രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തി. തന്റെ അനുയായികള്‍ ഏറ്റവും നല്ലരീതിയില്‍ ജീവിക്കണമെന്നാഗ്രഹിച്ച മഹാനായ നേതാവായിരുന്നു സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് അബ്ദുറഹിമാൻ രണ്ടത്താണി അനുസ്മരിച്ചു.
സംസ്ഥാന ഭാരവാഹികളായ അസ്‌ലം കുറ്റിക്കാട്ടൂര്‍, സിറാജ് എരഞ്ഞിക്കല്‍, എൻ കെ ഖാലിദ് ഹാജി, ഷഹീദ് പാട്ടില്ലത്, എഞ്ചി. മുഷ്താഖ്, ടി ടി ഷംസു, ഷെരീഫ് ഒതുക്കുങ്ങല്‍, ഉപദേശക സമിതി അംഗങ്ങളായ ബഷീര്‍ ബാത്ത, പിവി ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുല്‍ റസാഖ് സ്വാഗതവും, ട്രഷറര്‍ എം.ആര്‍.നാസര്‍ നന്ദിയും പറഞ്ഞു.