ഒമാൻ: മസ്‌കത്ത് പുസ്തക മേള 2022 ഫെബ്രുവരി 22 ന് തുടങ്ങും

മസ്‌കത്ത്∙ മസ്‌കത്ത് പുസ്തക മേള 2022 ഫെബ്രുവരി 22 ന് തുടങ്ങും .മാര്‍ച്ച്‌ അഞ്ച് വരെ മേള തുടരും. 26ാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത് .

സുപ്രീം കമ്മിറ്റിയുടെ കര്‍ശന കൊവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പുസ്തക മേളയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയും പുസ്തകമേള ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസ്സി വ്യക്തമാക്കി .മലയാളി പ്രസാധകരും ഇത്തവണയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇംഗ്ലീഷ് , മലയാളം, അറബി, തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ മേളയിലെത്തിയിരുന്നു. ചരിത്രം, സംസ്‌കാരം, മതം , സാഹിത്യം, കഥ സമാഹാരങ്ങള്‍, കവിതാ സമാഹാരം, തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ പുസ്തക മേളയിലുണ്ടാകും

Next Post

ഒമാൻ: ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു- കനത്ത മഴയ്ക്ക് സാധ്യത

Wed Dec 1 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം, വടക്കന്‍ അല്‍ ബാത്തിന, തെക്കന്‍ അല്‍ ബാത്തിന, മസ്‌കത്ത്, തെക്കന്‍ അല്‍ ശര്‍ഖിയ എന്നീ മേഖലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ […]

You May Like

Breaking News

error: Content is protected !!