ഒമാന്‍: സുപ്രധാന പരിഷ്‌കരണങ്ങളുമായി പുതിയ തൊഴില്‍ നിയമ ഉത്തരവ് പുറപ്പെടുവിച്ച്‌ ഒമാന്‍ ഭരണാധികാരി

മസ്‌കത്ത്: തൊഴില്‍ സമയം എട്ടു മണിക്കൂറായി പരിമിതപ്പെടുത്തല്‍, സിക്ക് ലീവ് വര്‍ധിപ്പിക്കല്‍, പുരുഷന്മാര്‍ക്ക് പിതൃത്വ അവധി അനുവദിക്കല്‍ തുടങ്ങിയ സുപ്രധാന പരിഷ്‌കരണങ്ങളുമായി പുതിയ തൊഴില്‍ നിയമ ഉത്തരവ് പുറപ്പെടുവിച്ച്‌ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്.

തൊഴിലെടുക്കുന്ന വനിതകള്‍ക്ക് നിരവധി നേട്ടങ്ങള്‍ പുതിയ നിയമം നല്‍കുന്നു. തൊഴിലാളിയുടെയും തെഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് പുതിയ തൊഴില്‍ നിയമം തയാറാക്കിയിരിക്കുന്നത്. എട്ട് മണിക്കൂറായിരിക്കും ഇനി ജോലി സമയം.

വിശ്രമവേള ഇതില്‍ ഉള്‍പ്പെടില്ല. രാത്രികാല ഷിഫ്റ്റ് പകലിലേക്ക് മാറ്റാന്‍ സാധിക്കും. രാത്രിയില്‍ ജോലി ചെയ്യാനാകില്ലെന്ന് തെളിയിക്കണം. സിക്ക് ലീവും വര്‍ധിപ്പിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധി ലഭിക്കും. രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും.

സ്ത്രീകള്‍ക്കുള്ള പ്രസവാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അപേക്ഷിച്ചാല്‍ വേതനമില്ലാത്ത പ്രത്യേക അവധിയും ലഭിക്കും. ഒരു ജോലി ചെയ്യാന്‍ തൊഴിലാളി വിസമ്മതിച്ചാല്‍ അദ്ദേഹത്തിന്റെ തൊഴിലവകാശങ്ങളെ മുന്‍ധാരണയോടെ സമീപിക്കരുത്. കുഞ്ഞുപിറന്നാല്‍ 98 ദിവസത്തെ മെറ്റേണിറ്റി ലീവ് അനുവദിക്കും.

മാത്രമല്ല, കുഞ്ഞിനെ പരിചരിക്കാന്‍ ജോലിയുള്ള ഓരോ ദിവസവും ഒരു മണിക്കൂര്‍ വീതം ഇടവേളയും ലഭിക്കും. ശിശുപരിചരണത്തിന് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധിയും ലഭിക്കും. 25ലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രത്യേകം വിശ്രമ സ്ഥലം ഒരുക്കണമെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. തന്റെ തൊഴിലാളിയെ താത്കാലികമായി മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലിയെടുക്കാന്‍ തൊഴിലുടമക്ക് അനുമതി നല്‍കാനാകും.

ഇതിന് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. തൊഴിലിലെ നിശ്ചിത വൈദഗ്ധ്യം തൊഴിലാളി പ്രകടിപ്പിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് സാധിക്കും. കരാര്‍ റദ്ദാക്കുന്നതിന് മുമ്ബ് തൊഴിലിലെ പോരായ്മകള്‍ സംബന്ധിച്ച്‌ തൊഴിലാളിക്ക് അറിയിപ്പ് നല്‍കുകയും ഇത് തിരുത്താന്‍ ആറ് മാസത്തെ സമയം അനുവദിക്കുകയും വേണം.

സ്ഥാപനത്തിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്താനും സാധിക്കും. സ്വദേശിവത്കരണത്തിനായി, വിദേശ തൊഴിലാളികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കാം. സമരങ്ങളെ തുടര്‍ന്നുള്ള സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ തൊഴിലാളികളോ പ്രതിനിധികളോ തര്‍ക്ക പരിഹാരത്തിനായി അനുരഞ്ജന സമിതിയെ അറിയിക്കണം. ഒമാനി ജീവനക്കാരെ നിലനിര്‍ത്തുന്നതിന് പ്രായോഗിക കര്‍മപദ്ധതികളും തയാറാക്കണം.

Next Post

കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലകളില്‍ പ്രവാസി നിയമനത്തിന് പുതിയ നയം

Tue Jul 25 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലകളില്‍ പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ നയം ഉടൻ തയ്യാറാക്കുമെന്ന് പാര്‍ലമെന്ററി ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റി അറിയിച്ചു. ഈ ഭേദഗതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, കുവൈറ്റികളല്ലാത്തവരുടെ നിയമനം, സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള, ഓഡിറ്റ് ബ്യൂറോയുടെ നിയന്ത്രണത്തിന് വിധേയമായി, എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളിലും കമ്ബനികളിലും ഉള്‍പ്പെടെ, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണം എന്നതാണ് ,നിയമന തീരുമാനങ്ങള്‍ക്കെതിരായ പരാതികള്‍ക്കോ അപ്പീലിനോ ഉള്ള […]

You May Like

Breaking News

error: Content is protected !!