ഒമാന്‍: കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാന്‍ എയര്‍

മസ്കത്ത്: കോഴിക്കോട്, കൊച്ചി സെക്ടറിലുകളിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച്‌ ഒമാന്‍ എയര്‍. മസ്കത്തില്‍നിന്ന് കോഴികോട്ടേക്ക് 44 റിയാലും കൊച്ചിയിലേക്ക് പല ദിവസങ്ങളിലും 45 റിയാലുമാണ് നിരക്ക്.

മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസവും രണ്ട് സര്‍വിസാണ് നടത്തുന്നത്. മസ്കത്തില്‍നിന്ന് പുലര്‍ച്ച മൂന്നിന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം, രാവിലെ 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് കോഴിക്കോടെത്തും.

പുലര്‍ച്ച രണ്ടിന് പുറപ്പെടുന്ന വിമാനം രാവിലെ 7.15നും കാലത്ത് 8.25ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം ഉച്ചക്ക് 1.40നുമാണ് കൊച്ചിയിലെത്തുന്നത്. കോഴിക്കോട്ടേക്കാണ് ഒമാന്‍ എയര്‍ മികച്ച നിരക്ക് നല്‍കുന്നത്. പെരുന്നാള്‍ അവധി കാരണം ഏപ്രില്‍ 19 മുതല്‍ 25 വരെ നിരക്കുകള്‍ കുത്തനെ ഉയരുന്നുണ്ട്. ഈ ദിവസങ്ങളൊഴികെ എല്ലാ ദിവസങ്ങളിലും 44 റിയാലാണ് വണ്‍വേ നിരക്ക്.

അവധി ദിവസങ്ങളില്‍ വണ്‍വേ നിരക്ക് 134 റിയാല്‍ വരെ എത്തുന്നുണ്ട്. ഇതിനുശേഷം നിരക്ക് വീണ്ടും 44 റിയാല്‍ ആകുന്നു. പിന്നീട് മേയ് 25ഓടുകൂടിയാണ് നിരക്ക് വര്‍ധിക്കുന്നത്. കൊച്ചിയിലേക്ക് വണ്‍വേക്ക് 45 റിയാലാണ് നിരക്ക്. എന്നാല്‍, എല്ലാ ദിവസവും ഈ നിരക്ക് ലഭിക്കുന്നില്ല. വാരാന്ത്യങ്ങളിലും മറ്റും നിരക്ക് മാറുന്നുണ്ട്. പെരുന്നാള്‍ അവധിക്കാലമായ അടുത്ത മാസം 19 മുതല്‍ 23 വരെ 155 റിയാല്‍ വരെ ഉയരുന്നുണ്ട്. ഒമാന്‍ എയര്‍ നിരക്കുകള്‍ കുറച്ചത് യാത്രക്കാര്‍ക്ക് അനുഗ്രഹമാവുന്നു. നിരക്കു കുറഞ്ഞതോടെ സ്വന്തമായി ടിക്കറ്റെടുക്കേണ്ട നിരവധി പേര്‍ യാത്രക്കൊരുങ്ങുന്നുണ്ട്. ഒമാന്‍ എയര്‍ നിരക്ക് കുറച്ചതോടെ മറ്റ് വിമാന ക്കമ്ബനികളും നിരക്കു കുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ എയര്‍ ഇന്ത്യ എക്പ്രസ് കോഴിക്കോട്ടേക്ക് 56 റിയാലാണ് ഈടാക്കുന്നത്. ഒമാന്‍ എയര്‍ നിരക്ക് കുറച്ചതോടെ എക്സ്പ്രസും നിരക്കു കുറക്കേണ്ടിവരും. മേയ് 25നുശേഷമാണ് ഒമാനില്‍ സ്കൂള്‍ സീസണ്‍ ആരംഭിക്കുന്നത്.

Next Post

കുവൈത്ത്: കുവൈത്തില്‍ നിയമ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

Wed Mar 29 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നിയമ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമ ബിരുദം നിര്‍ബന്ധം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി നിലവില്‍ ലീഗല്‍ സ്പെഷലിസ്റ്റ് തസ്തികകളില്‍ 4576 പേര്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വീസ പുതുക്കുന്ന സമയത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി. നിയമ […]

You May Like

Breaking News

error: Content is protected !!