കുവൈത്തില്‍ നിയമ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമ ബിരുദം നിര്‍ബന്ധം.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി നിലവില്‍ ലീഗല്‍ സ്പെഷലിസ്റ്റ് തസ്തികകളില്‍ 4576 പേര് ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വീസ പുതുക്കുന്ന സമയത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്കി.
നിയമ രംഗത്തെ ചില തസ്തികകള്‍ സ്വദേശികള്‍ക്കു സംവരണം ചെയ്യും. നിയമ ബിരുദമുള്ളവരെ മാത്രമേ ഗവേഷണത്തിന് അനുവദിക്കൂവെന്നും അതോറിറ്റി അറിയിച്ചു.