യുകെ: വളരെ വേഗത്തിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം യുകെയിലും !

ലണ്ടന്‍: യുഎസില്‍ വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്‌എസ്‌എ) കണക്ക് പ്രകാരം ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു.

യുഎസില്‍ സമീപകാലത്ത് സ്ഥിരീകരിച്ച കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണെന്നാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്ക്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇത് ആദ്യമായി കണ്ടെത്തുന്നത്. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകം മുഴുവനും വ്യാപിച്ചു.

ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ വ്യാപനശേഷിയുണ്ട്.

Next Post

ഒമാൻ: മസ്‍കറ്റ് ഇന്ത്യന്‍ സോഷ്യന്‍ ക്ലബ്ബിന്റെ ഓണാഘോഷം ഇന്ന്

Fri Sep 16 , 2022
Share on Facebook Tweet it Pin it Email മസ്‍കറ്റ്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം ഇന്ന് നടക്കും. റൂവിയിലെ അല്‍ ഫലാജ് ഹോട്ടലില്‍ വച്ച്‌ വൈകിട്ട് ആറു മണി മുതലാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. പ്രശസ്ത ഗായകന്‍ ശ്രീ അലോഷി അവതരിപ്പിക്കുന്ന ഗസല്‍ ആണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. കേരള വിഭാഗം കലാകാരികള്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്ത നാട്യശില്‍പ്പം […]

You May Like

Breaking News

error: Content is protected !!