യു.കെ: മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം ഒക്ടോബർ രണ്ടിന്, ഒരുക്കങ്ങൾ പൂർത്തിയായി

എയ്‌ല്‍സ്‌ഫോര്‍ഡ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പുണ്യപുരാതനവും വിശ്വപ്രസിദ്ധവുമായ എയ്‌ല്‍സ്‌ഫോഡില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്ബിക്കലിന്റെ നേതൃത്വത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസസമൂഹം മാതാവിന്റെ മാധ്യസ്ഥം തേടി തീര്‍ത്ഥാടനമായി ഇവിടെ എത്തുന്നത്. ലണ്ടന്‍ റീജിയണിലെ വിവിധ മിഷനുകള്‍ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്നുവരുന്നത്.

എയ്‌ല്‍സ്‌ഫോര്‍ഡിലെ സുപ്രധാന ആകര്‍ഷണമായ ജപമലാരാമത്തിലൂടെ ഉച്ചക്ക് 12 മണിക്കാരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തോടെ തീര്‍ത്ഥാടനത്തിന്റെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമാകും. ഉച്ചക്ക് 1 മണിക്ക് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രൂപതയിലെ വൈദികര്‍ ചേര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും.

സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയില്‍ പ്രത്യേകം തയാറാക്കിയ ബലിപീഠത്തിലായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടക്കുക. ഉച്ചകഴിഞ്ഞ് 3 മണിക്ക് ലദീഞ്ഞ്, വിശുദ്ധരുടെയും കര്‍മ്മലമാതാവിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും. ബ്രിട്ടനിലെ വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നും മിഷനുകളിലും നിന്നുള്ള വിശ്വാസികളും ഭക്ത സംഘടനകളും അണിചേരുന്ന വാദ്യമേളങ്ങളുടെ അകമ്ബടിയോടെയുള്ള പ്രദക്ഷിണം സഭയുടെ തനതായ പാരമ്ബര്യം വിളിച്ചോതുന്ന വിശ്വാസപ്രഘോഷണമായി മാറും.

തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ വിശ്വാസികള്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനും ഉള്ള അവസരം ഒരുക്കിയിട്ടുണ്ട്.

തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേക പാര്‍ക്കിംഗ് ഗ്രൗണ്ടും പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ പരിശീലനം ലഭിച്ച വോളണ്ടിയേഴ്‌സും ഉണ്ടാകും.

തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും ഈ പുണ്യഭൂമിയുടെ വിശുദ്ധി പരിചയപ്പെടുത്താനും പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന വോളണ്ടിയേഴ്സിന്റെ സേവനം ഉണ്ടായിരിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്തു അതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരുനാളില്‍ സംബന്ധിക്കുന്ന എല്ലവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്താല്‍ പ്രശോഭിതവും കര്‍മ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്‌ല്‍സ്‌ഫോര്‍ഡിലേക്ക് വിശ്വാസികളെവരെയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ടോമി എടാട്ട് (07448836131), ബിനു മാത്യു (07863350841), ജിനു ജോസ് (07950802993) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. തിരുനാള്‍ പ്രസുദേന്തിയാകാന്‍ താല്പര്യമുള്ളവര്‍ അതാതു ഇടവക ട്രസ്ടിമാരുമായി ബന്ധപ്പെടേണ്ടതാണ്.

Next Post

കുവൈത്ത്: ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് പാലത്തിലൂടെയുള്ള നടത്തം, സൈക്ലിംഗ് തുടങ്ങിയവ നിരോധിച്ചു

Fri Oct 1 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് പാലത്തിലൂടെയുള്ള നടത്തം, സൈക്ലിംഗ്, മറ്റ് ഹോബികള്‍ എന്നിവ നിരോധിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ലെഫ്റ്റ്‌നന്റ് ജനറല്‍ ഷെയ്ഖ് ഫൈസല്‍ നവാഫ് അല്‍ അഹമ്മദ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജാബര്‍ ബ്രിഡ്ജില്‍ അടുത്തിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനസംരക്ഷണം മുന്‍നിര്‍ത്തിയാണ് നടപടി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

You May Like

Breaking News

error: Content is protected !!