യു.കെ: വിദേശവിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ കുടുംബത്തെ ആശ്രിത വിസയില്‍ കൊണ്ടുവരാന്‍ സാധിക്കില്ല

ലണ്ടന്‍: കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെര്‍മനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം. ഭര്‍ത്താവോ ഭാര്യയോ പഠിക്കാനായി യുകെയില്‍ എത്തുകയും അധികം താമസിയാതെ ആശ്രിതവിധിയില്‍ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടക്കുന്ന പ്രവണതയാണ്.

എന്നാല്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ ലക്ഷ്യം വെച്ച് യുകെയില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയര്‍ന്നുവെന്ന കണക്കുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡന്റ് വിസയില്‍ വരുന്നവരുടെ ബന്ധുക്കള്‍ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവര്‍ഷം 135,788 ആയി ഉയര്‍ന്നിരുന്നു. 2019 – നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കില്ല. എന്നാല്‍ പി എച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കില്ല.

Next Post

ഒമാന്‍: ഡബ്ല്യുഎംസി മിഡിലീസ്റ്റ് ബിസിനസ് മീറ്റ് ഒമാന്‍ ചെമ്ബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ചു

Tue May 23 , 2023
Share on Facebook Tweet it Pin it Email ഒമാന്‍: വാണിജ്യ രംഗത്തെ നവീന വിവര സാങ്കേതിക മികവിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ഒമാൻ ചെമ്ബര്‍ ഓഫ് കോമേഴ്‌സ് ഹാളിലാണ് വിവിധ മേഖലയിലെ വാണിജ്യ, സാമ്ബത്തിക വിദഗ്ധരും, നിരീക്ഷകരും, ബിസിനസ് – വിവര സാങ്കേതിക യൂണിവേഴ്സിറ്റികളിലെ പ്രഗത്ഭരായ അധ്യാപകരെയും ഉള്‍പ്പെടുത്തി ഡബ്ല്യുഎംസി മിഡിലീസ്റ്റ് ബൈനിയല്‍ കോണ്‍ഫറൻസിന്റെ ഭാഗമായി ഡോ:ഷെറിമോന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. ഡോ.കബാലി സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നല്‍കി. […]

You May Like

Breaking News

error: Content is protected !!