കുവൈത്ത്: പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് പ്രത്യേക ലേബല്‍ ഏർപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് പ്രത്യേക ലേബല്‍ ഏർപ്പെടുത്തുന്നു. ഭക്ഷണ പാക്കറ്റുകളിലെ പോഷക ഗുണങ്ങളെക്കുറിച്ച്‌ പൊതുജന അവബോധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ലേബല്‍ നടപ്പാക്കുന്നത്.

ഫുഡ് ആൻഡ് ന്യൂട്രിഷൻ ജനറല്‍ അതോറിറ്റിയാണ് ലോകാരോഗ്യ സംഘടനയുടെ ശിപാർശകള്‍ക്ക് അനുസൃതമായി പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ‘നിങ്ങളുടെ കൈ ഞങ്ങളുടെ കൈയിലാണ്’ എന്ന ബാനറില്‍ ഈ സംരംഭം ഭക്ഷണ പാക്കേജുകളുടെ മുൻവശത്ത് ലൈറ്റ് സിഗ്നലുകളുടെ സംവിധാനം അവതരിപ്പിക്കുന്നു. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ മാതൃകയില്‍ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലാണ് പുതിയ ലേബലുകള്‍ ഉണ്ടാകുക. അഭികാമ്യം, മിതമായത്, അഭികാമ്യമല്ലാത്തത് എന്നിങ്ങനെയാണ് യഥാക്രമം പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ രേഖപ്പെടുത്തുക.

ഇത് ഉപഭോക്താക്കള്‍ക്ക് ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ എളുപ്പമാക്കുന്നു. പാക്കറ്റിലെ ലേബലുകള്‍ വഴി ഉല്‍പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഊർജം, കൊഴുപ്പ് എന്നിവയുടെ അളവ് മനസ്സിലാക്കാനാകും. പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും അമിതവണ്ണത്തെ ചെറുക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷ. ലേബലിങ് സംവിധാനം നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച്‌ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാനും കഴിയും. പ്രാദേശികമായി പാക്കറ്റ് ഭക്ഷണങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ കമ്ബനികളേയും പദ്ധതിയുടെ ഭാഗമാക്കും.

Next Post

യു.കെ: സ്‌കോട്ട്‌ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണു രണ്ടു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മരണം

Fri Apr 19 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: സ്‌കോട്ട് ലന്‍ഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തില്‍ വീണ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിന്‍ ഓഫ് ടമ്മെലിലെ ജലാശയത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ എമര്‍ജന്‍സി സര്‍വ്വീസുകാര്‍ കണ്ടെത്തിയത്. ഗാരി […]

You May Like

Breaking News

error: Content is protected !!