കോഴിക്കോട്: ജില്ലയില്‍ നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി!

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല്‍ ആണെന്ന് അനുമാനിക്കാവുന്നതാണ്, പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് നിപയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ നിപ ഭീതി ഒഴിഞ്ഞിട്ടുണ്ട്. നിപ ബാധയുണ്ടായയാളുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Next Post

ന്യുമോണിയ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്‍ ഒക്ടോബര്‍ 1 മുതല്‍ നല്‍കും - ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ്

Wed Sep 29 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്‍ വിതരണം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍. ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് നല്കുക എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്സിന്‍ നല്‍കുക. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിന്‍ നല്‍കും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ […]

You May Like

Breaking News

error: Content is protected !!