ഇനി എ.ടി.എം രൂപത്തിൽ സ്മാർട്ട് റേഷൻ കാർഡ്

റേഷന്‍ കടയില്‍ നിന്നുമാത്രമല്ല, സപ്ളൈകോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാവുന്ന തരത്തില്‍ റേഷന്‍ കാര്‍ഡിന്റെ രൂപം മാറ്റുന്നു.

നവംബര്‍ ഒന്നിന് പുറത്തിറക്കുന്ന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലാണ് പുതിയ സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്.

ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇത്. ഇതുപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാം. പര്‍ച്ചേസ് കാര്‍ഡ് എന്ന പേരിലാകും അറിയപ്പെടുക. ബാങ്കുകളുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിവരികയാണ്.

ഉടമയുടെ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസ വരുമാനം, റേഷന്‍ കട നമ്ബര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുമായി രേഖപ്പെടുത്തുന്ന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിന്റെ മാതൃകയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തും.

റേഷന്‍ കടകളില്‍ നിന്ന് ചെറിയ തുക ഈ കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിക്കാന്‍ കഴിയുന്ന വിധത്തില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

റേഷന്‍ സാധനങ്ങള്‍ മാത്രമല്ല, പലവ്യഞ്ജനങ്ങളും കുപ്പിവെള്ളവും ഉള്‍പ്പെടെ ലഭിക്കുന്ന കേന്ദ്രങ്ങളായി റേഷന്‍ കടകളെ മാറ്റുന്ന പദ്ധതിയും തയ്യാറാകുന്നുണ്ട്.

Next Post

യു.കെ: ഗാ​ന്ധി​ജി​യു​ടെ ജന്മദി​നാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി യു​കെ പാ​ർ​ല​മെ​ന്‍റ് സ്ക്വ​യ​റി​ൽ ന​ട​ന്നു

Mon Oct 4 , 2021
Share on Facebook Tweet it Pin it Email ല​ണ്ട​ന്‍: മ​ഹാ​ത്മാ​ഗ​ന്ധി​യു​ടെ 152മ​ത് ജന്മദി​നാ​ഘോ​ഷം ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ ന​ട​ന്നു. രാ​വി​ലെ 9.45ന് ​ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്‍​പി​ല്‍ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ നേ​വി, ആ​ര്‍​മി, എ​യ​ര്‍ ഫോ​ഴ്സ് മേ​ധാ​വി​ക​ളോ​ടൊ​പ്പം നേ​താ​ക്ക​ള്‍ ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ പു​ഷ്പാ​ര്‍​ച്ച​ന​ക്കു​ശേ​ഷം വ​ന്ദേ​മാ​ത​തം ആ​ലാ​പ​നം ന​ട​ത്തി. തു​ട​ര്‍​ന്ന് നൂ​റു ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് ഒ​ഐ​സി​സി യു​കെ പ്ര​സി​ഡ​ന്‍​റ് കെ.​കെ. മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു […]

You May Like

Breaking News

error: Content is protected !!