കുവൈത്ത് : ഇനി ബയോമെട്രിക് രജിസ്ട്രേഷൻ നിര്‍ബന്ധം – സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമം ബാധകം

കുവൈത്ത് സിറ്റി: മാർച്ച്‌ ഒന്ന് മുതല്‍ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

മൂന്ന് മാസത്തിനുള്ളില്‍ ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജൂണ്‍ ഒന്നാം തീയതി മുതല്‍ സംവിധാനം പൂർത്തിയാക്കാത്തവർക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഇടപാടുകളും താത്കാലികമായി ഇല്ലാതാകുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തിൻറെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ബയോമെട്രിക് കേന്ദ്രങ്ങള്‍, കര-വ്യോമ അതിർത്തികള്‍, സേവന കേന്ദ്രങ്ങള്‍ ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുപോകുന്നതിന് വിരലടയാളത്തിൻറെ ആവശ്യമില്ല.

പക്ഷേ കുവൈറ്റിലേക്ക് തിരികെ വരികയാണെങ്കില്‍ വിരലടയാളം രേഖപ്പെടുത്തിയിരിക്കണം. കുവൈത്തി പൗരന്മാർക്ക് ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക് അല്‍ കബീർ, ജഹ്‌റ ഗവർണറേറ്റുകളില്‍ സുരക്ഷാ ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വിരലടയാളം നല്‍കാം.

പ്രവാസികള്‍ക്ക് അലി സബാഹ് അല്‍ സാലം, ജഹ്‌റ എന്നിവിടങ്ങളില്‍ നിന്നും സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. നിലവില്‍15 ലക്ഷത്തിലധികം പേർ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

Next Post

യു. കെ: 'ഞാന്‍ മലാല അല്ല, ഭാരതത്തില്‍ ഞാന്‍ സ്വതന്ത്രയും സുരക്ഷിതയുമാണ്' - പാകിസ്ഥാന്റെ കുപ്രചാരണം പൊളിച്ചടുക്കി കശ്മീരി ആക്ടിവിസ്റ്റ് യാന മിര്‍

Sat Feb 24 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന കുപ്രചാരണത്തെ പൊളിച്ചടുക്കി കശ്മീരി ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ യാന മിര്‍. ഭാരതത്തിന്റെ ഭാഗമായ കശ്മീരില്‍ താന്‍ പൂര്‍ണ്ണമായും സുരക്ഷിതയും സ്വതന്ത്രയുമാണെന്ന് അവര്‍ യുകെ പാര്‍ലമെന്റില്‍ പറഞ്ഞു. ഞാന്‍ മലാല യൂസുഫ്‌സായി അല്ല, കാരണം എന്റെ രാജ്യമായ ഇന്ത്യയില്‍ ഞാന്‍ സ്വതന്ത്രയും സുരക്ഷിതയുമാണ്. എന്റെ ജന്മനാട്ടില്‍, ഇന്ത്യയുടെ ഭാഗമായ കാശ്മീരില്‍ […]

You May Like

Breaking News

error: Content is protected !!