സൗദി: ഷറഫിയയും മുഖഛായ മാറുന്നു – പഴയ കെട്ടിടങ്ങള്‍ പൊളിക്കാനാരംഭിച്ചു

ജിദ്ദ ∙ വികസനത്തിന്റെ ഭാഗമായി ഷറഫിയയും മുഖഛായ മാറുന്നു. ഇതേ തുടര്‍ന്ന് പഴയ കെട്ടിടങ്ങള്‍ പൊളിക്കാനാരംഭിച്ചു .

ഷറഫിയ്യയില്‍ മലയാളികള്‍ ഒത്ത് കൂടുന്ന സ്ഥലങ്ങളില്‍ പലതും ഇതിനകം പൊളിച്ചു. കാലപ്പഴക്കം ചെന്നതും അനധികൃതമായി നിര്‍മിച്ചതുമായ എല്ലാ കെട്ടിടങ്ങളും പൊളിക്കാന്‍ നിര്‍ദേശം ലഭിച്ചതായാണ് അറിയുന്നത്.

വിദേശികളടക്കം താമസിക്കുന്നതും കച്ചവടം നടത്തുന്നതുമായ ജിദ്ദ ഗുലൈലില്‍ കെട്ടിടങ്ങള്‍ മുഴുവനായും പൊളിച്ചു. അലഗ പച്ചക്കറി മാര്‍ക്കറ്റിന് സമീപവും കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസം മുമ്ബാണ് കെട്ടിടങ്ങള്‍ പൊളിക്കുമെന്ന അറിയിപ്പ് കട ഉടമകള്‍ക്ക് ലഭിച്ചത്. ഉടന്‍ തന്നെ ഇവ പൊളിക്കലും തുടങ്ങി. ഇതേ തുടര്‍ന്ന് നിരവധി കച്ചവടക്കാരും താമസക്കാരുമാണ് ദുരിതത്തിലായത് .ഓരോ സ്ഥലങ്ങളിലും കെട്ടിടം പൊളിക്കുമ്ബോള്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറുകയാണ് നിലവില്‍ പ്രവാസികള്‍.

Next Post

കുവൈത്ത്: താമസ നിയമം ലംഘിച്ച്‌ രാജ്യത്ത് തുടരുന്നവര്‍ക്ക് ഇനി പൊതുമാപ്പുണ്ടാകില്ല - ആഭ്യന്തര മന്ത്രാലയം

Sun Nov 14 , 2021
Share on Facebook Tweet it Pin it Email കുവൈത്ത്: ‘ താമസ നിയമം ലംഘിച്ച്‌ രാജ്യത്ത് തുടരുന്നവര്‍ക്ക് ഇനി പൊതുമാപ്പുണ്ടാകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രേഖകള്‍ ഇല്ലാത്തവര്‍ പിഴ അടച്ച്‌ രാജ്യം വിട്ടാല്‍ പുതിയ വിസയില്‍ തിരികെ വരുന്നതിന് നിലവില്‍ അവസരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതെ സമയം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വീണ്ടും സജീവമാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. രാജ്യമെങ്ങും പരിശോധന നടത്തി മുഴുവന്‍ താമസനിയമലംഘകരെയും കണ്ടെത്തി നാടുകടത്താനാണ് […]

You May Like

Breaking News

error: Content is protected !!