കുവൈത്ത്: താമസ നിയമം ലംഘിച്ച്‌ രാജ്യത്ത് തുടരുന്നവര്‍ക്ക് ഇനി പൊതുമാപ്പുണ്ടാകില്ല – ആഭ്യന്തര മന്ത്രാലയം

കുവൈത്ത്: ‘ താമസ നിയമം ലംഘിച്ച്‌ രാജ്യത്ത് തുടരുന്നവര്‍ക്ക് ഇനി പൊതുമാപ്പുണ്ടാകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രേഖകള്‍ ഇല്ലാത്തവര്‍ പിഴ അടച്ച്‌ രാജ്യം വിട്ടാല്‍ പുതിയ വിസയില്‍ തിരികെ വരുന്നതിന് നിലവില്‍ അവസരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതെ സമയം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വീണ്ടും സജീവമാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. രാജ്യമെങ്ങും പരിശോധന നടത്തി മുഴുവന്‍ താമസനിയമലംഘകരെയും കണ്ടെത്തി നാടുകടത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. പിടിയിലാകുന്നവരെ വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് നാടുകടത്തുക . ഇതോടെ കുവൈത്തില്‍ ഇവര്‍ക്ക് ആജീവനാന്ത പ്രവേശനവിലക്കും രാജ്യങ്ങളില്‍ അഞ്ചു വര്‍ഷത്തെ വിലക്കും നേരിടേണ്ടി വരും.

അതെ സമയം സ്വമേധയാ മുന്നോട്ടുവന്ന് ആവശ്യമായ പിഴ അടച്ചു നാട്ടിലേക്ക് പോകുന്നവര്‍ക്ക് പുതിയ വിസയില്‍ വരുന്നതിന് തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

കുവൈത്ത്: പൊതുമാപ്പ് - അബ്ദാലി ചാരാകേസിലെ പ്രതികളെ വിട്ടയച്ചു

Sun Nov 14 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: പ്രത്യേക പൊതുമാപ്പ് ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ, അബ്ദാലി ചാരാകേസിലെ പ്രതികളെ ഇന്ന് രാവിലെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിട്ടയച്ചു. പ്രതികളെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ സെന്‍ട്രല്‍ ജയിലിന് മുമ്ബിലെത്തിയിരുന്നു. അമീര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്ന് 20 പ്രതികളെയാണ് ഇന്ന് വിട്ടയച്ചത്. അബ്ദാലി ചാരക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഒരു പ്രതി മാത്രമാണ് ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലുള്ളതെന്ന് സുരക്ഷാ […]

You May Like

Breaking News

error: Content is protected !!