കുവൈത്ത്: സലിം രാജിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങുന്ന ഫോക്കസിന്റെ ഉപദേശകസമിതി അംഗവും മുൻകാല പ്രസിഡന്റുമായ സലിം രാജിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ്‌ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം പറഞ്ഞു. സലിം രാജിനെ കുറിച്ചുള്ള ഓര്‍മകള്‍ വിഡിയോ രൂപത്തില്‍ പ്രദര്‍ശിപ്പിച്ച്‌ ട്രഷറര്‍ ജേക്കബ് ജോണ്‍ ലഘു വിവരണം അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ്‌ സാജൻ ഫിലിപ്, മുൻ ഭാരവാഹികളായിരുന്ന തമ്ബി ലൂക്കോസ്, ബിനു മാത്യു, രതീഷ്കുമാര്‍, റോയി എബ്രഹാം, അനില്‍ കെ.ബി, രാജീവ്‌ സി.ആര്‍. ഡാനിയേല്‍ തോമസ്, നിതിൻ കുമാര്‍, സിറാജുദ്ദീൻ, സി.ഒ. കോശി, ഫോക്കസ് യൂനിറ്റ് ഭാരവാഹികളായ മാത്യു ഫിലിപ്, അബ്ദുല്‍ ഗഫൂര്‍, എബ്രഹാം ജോര്‍ജ്, സന്തോഷ്‌ തോമസ്, വിപിൻ പി.ജെ. സുരേഷ്, എം.ഡി. സത്യൻ, ഗിരീഷ്, ശ്രീകുമാര്‍, പി. സന്തോഷ്‌ കുമാര്‍, ഉജൂബ്, ജിജി കെ. ജോര്‍ജ്, സാമുവല്‍ കൊച്ചു ഉമ്മൻ, സുഗതൻ, സൈമണ്‍ ബേബി, റെജു ചാണ്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോക്കസിന്റെ ഫലകവും പൊന്നാടയും ജീജി മാത്യു നല്‍കി. റോയ് എബ്രഹാം താൻ വരച്ച സലിം രാജിന്റെ രേഖാചിത്രം നല്‍കി. സലിം രാജ് മറുപടി പ്രസംഗം നടത്തി. സന്തോഷ് തോമസ്, സൂരജ്, നീരജ സൂരജ് എന്നിവര്‍ ഗാനാലാപനം നടത്തി. വൈഷ്ണവി രാജീവ്, നിരഞ്ജന സൂരജ്, നീരജ സൂരജ്, ആൻജലിറ്റ രമേഷ് എന്നിവര്‍ ഡാൻസ് അവതരിപ്പിച്ചു. രശ്മി രാജീവ് പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. ഫോക്കസ് ജോയന്റ് ട്രഷറര്‍ സജിമോൻ നന്ദി പറഞ്ഞു.

Next Post

യു.എസ്.എ: സംഗീതപ്പെരുമഴയില്‍ ന്യൂയോര്‍ക്കിനെ കുളിരണിയിച്ച്‌ കലാവേദി സംഗീത സന്ധ്യ

Mon Jun 19 , 2023
Share on Facebook Tweet it Pin it Email ന്യൂ യോര്‍ക്ക്: മലയാളി യുവ ഗായകരെ അണിനിരത്തി വ്യത്യസ്ത ശൈലിയില്‍ കലാവേദി സംഗീത സന്ധ്യ അരങ്ങേറി. ഫ്ലോറല്‍ പാര്‍ക്കില്‍ 257 സ്ട്രീറ്റിലുള്ള ഇര്‍വിന്‍ ആള്‍ട്ടമാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്ബടിയോടെയാണ് സംഗീത മാമാങ്കം അവതരിപ്പിച്ചത്. കോളജ് വിദ്യാര്‍ഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണന്‍, ഗായികമാരായ അപര്‍ണ്ണ ഷിബു, സാറാ പീറ്റര്‍, സ്‌നേഹ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയില്‍ ജനിച്ച്‌ […]

You May Like

Breaking News

error: Content is protected !!