ഒമാൻ: ഭരണാധികാരിക്ക് ഇന്ത്യന്‍ അംബാസഡര്‍ നിയമനപത്രം കൈമാറി

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് നിയമനപത്രം കൈമാറി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്.

മസ്‌കത്തിലെ അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ നിന്ന് ഹൈതംബിന്‍ താരിക് യോഗ്യതാപത്രം സ്വീകരിച്ചു. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി ചടങ്ങില്‍ പങ്കെടുത്തു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാന്‍ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അമിത് നാരംഗ്. വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒമാനിലെ ഇന്ത്യന്‍ അംബാസഡറായ മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായാണ് നിയമിച്ചിരിക്കുന്നത്. 1996 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവര്‍.

Next Post

വ്യക്തിത്വം - അതിർവരമ്പുകൾ നഷ്ടമാവുമ്പോൾ

Tue Nov 9 , 2021
Share on Facebook Tweet it Pin it Email അഡ്വ. ടി. പി. എ. നസിർ ഉറ്റവർക്കിടയിൽ ഒരാൾ അയാളുടെ പെരുമാറ്റ രീതികൊണ്ട് തികച്ചും അന്യനായിതീരുന്ന ഒരവസ്ഥ.. ചുറ്റുവട്ടങ്ങളിലെ ഇടപെടലുകളിൽ തന്റെ സ്വഭാവം കാരണം താൻഅവഗണിക്കപ്പെടുകയാണെന്ന തിരിച്ചറിവില്ലാതെ എപ്പോഴും ഏറ്റവും വലിയ ശരിയാണ്‌ ഞാനെന്നു സമർഥിക്കുന്ന ഒരാൾ! അനുഭവങ്ങളും പെരുമാറ്റങ്ങളും നിശ്ചയിക്കപ്പെടുന്ന ഒരാളുടെ വ്യക്തിത്വം സ്വയം തിരിച്ചറിയാത്ത വ്യക്തിത്വ വൈകല്യങ്ങളാൽ അപഹരിക്കപ്പെടുന്നത് എത്ര ദു:ഖകരമാണ്! ഒരു വ്യക്തിക്ക് ജന്മസിദ്ധമായി […]

You May Like

Breaking News

error: Content is protected !!