ഒമാന്‍: വേതനവുമായി ബന്ധപ്പെട്ട് ലഭിച്ചത് 13,000 പരാതികള്‍ – ഒമാന്‍ തൊഴില്‍ മന്ത്രാലയം

മസ്കത്ത്: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഒമാനില്‍ കഴിഞ്ഞ വര്‍ഷം 24,000 പരാതികള്‍ ലഭിച്ചുവെന്ന് തൊഴില്‍ മന്ത്രാലയം. വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. ഒമാനില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വേജസ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പാക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യങ്ങളെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ബാങ്കുകള്‍ വഴിയോ അല്ലെങ്കില്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്‍കാന്‍ കമ്ബനികളെ അനുവദിക്കുന്ന ഇലക്‌ട്രോണിക് ശമ്ബള കൈമാറ്റ സംവിധാനമാണ് ഡബ്ല്യുപിഎസ്. തൊഴില്‍ മന്ത്രാലയം സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്. സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്ബളം വൈകുന്നതിനെതിരെ അധികൃതര്‍ ഈ വര്‍ഷം ജനുവരിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Post

കുവൈത്ത്: പ്രവാസി ജീവനക്കാരെ പിരിച്ച്‌ വിടാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Wed Mar 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: പ്രവാസി ജീവനക്കാരെ പിരിച്ച്‌ വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് സൂചനകള്‍. നിലവിലെ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് അധ്യാപകരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രാലയം വിദ്യാഭ്യാസ സഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ഓരോ വിഷയങ്ങളിലും കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് […]

You May Like

Breaking News

error: Content is protected !!