ഒമാന്‍: ഒരുക്കം പൂര്‍ത്തിയായി മലയാളം ഒമാന്‍ ചാപ്റ്റര്‍ മലയാള മഹോത്സവം

മസ്കത്ത്: വെള്ളിയാഴ്ച സീബ് റാമി റിസോര്‍ട്ടില്‍ നടക്കുന്ന മലയാളം ഒമാന്‍ ചാപ്റ്റര്‍ ‘മലയാള മഹോത്സവം 2023’ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ കുട്ടികളും മുഖ്യാതിഥിയായ നടനും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, കവിയും പ്രഫസറുമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാനും അയര്‍ലന്‍ഡ് പീസ് കമീഷണറുമായ ഡോ. ജോര്‍ജ് ലെസ്‍ലി തുടങ്ങിയവരുമായുള്ള മുഖാമുഖത്തിലൂടെ പരിപാടികള്‍ക്ക് തുടക്കമാകും. മലയാളം മിഷന്‍ മുന്‍ രാജ്യാന്തര പരിശീലകനും അധ്യാപകനുമായ ബിനു കെ. സാം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ‘നില്ല് നില്ല് സുല്ല് സുല്ല്’ പരിപാടി അവതരിപ്പിക്കും.

വൈകീട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രാവാസികള്‍ എഴുതിയ കവിതകളും കഥകളും ഉള്‍പ്പെടുത്തിയ ‘മണമുള്ള മണലെഴുത്ത്’ പുസ്തകം പ്രകാശനം ചെയ്യും. ബഹുമുഖ ഭാഷാധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം രാജ്യാന്തര പരിശീലകനും സാമൂഹികപ്രവര്‍ത്തകനും േവ്ലാഗറും എഴുത്തുകാരനുമായ ബിനു കെ. സാമിന് സമ്മാനിക്കും.

മസ്കത്ത് കവിതക്കൂട്ടം അവതരിപ്പിക്കുന്ന ‘കവനക്കൊയ്ത്ത്’ ദൃശ്യാവിഷ്കാരവും പൂര്‍ണമായും മുളയില്‍ നിര്‍മിച്ച സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ വയലി ആറങ്ങോട്ടുകര അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

Next Post

കുവൈത്ത്: വ്യാപാര ബന്ധങ്ങള്‍ ഊര്‍ജിതമാക്കല്‍ ഇന്ത്യന്‍ ഉന്നത തല ബിസിനസ് സംഘം കുവൈത്ത് സന്ദര്‍ശിക്കും

Wed Apr 26 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ദിനേന വര്‍ധിച്ചു വരുന്ന വ്യാപാര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അടുത്തറിയുന്നതിനുമായി ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം ബിസിനസ് പ്രതിനിധികള്‍ കുവൈത്ത് സന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്ത മാസം എട്ടിന് സംഘം കുവൈത്തിലെത്തും. കുവൈത്തിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലു (ഐ ബി പി സി)മായി സഹകരിച്ചു കൊണ്ടാണ് സംഘത്തിന്റെ സന്ദര്‍ശനം. കുവൈത്തി നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് […]

You May Like

Breaking News

error: Content is protected !!