നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും – മാര്‍ഗനിര്‍ദേശം ഉടന്‍ – ആശങ്കവേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാസമന്ത്രി വി ശിവന്‍കുട്ടി. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച്‌ കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരും ആശങ്കയ്ക്കും വകനല്‍കാത്ത രീതിയിലാവും മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുക. എല്ലാ പ്രതിരോധ നടപടികളും തയ്യാറാക്കും. എത്രയും പെട്ടന്ന് തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരുമെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

Next Post

ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ ജിഹാദി ആരോപണങ്ങളെ അപലപിച്ച്‌ ആഗോള ഇസ്ലാമിക പണ്ഡിത സഭ

Thu Sep 23 , 2021
Share on Facebook Tweet it Pin it Email ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ ജിഹാദി ആരോപണങ്ങളെ അപലപിച്ച്‌ ആഗോള ഇസ്ലാമിക പണ്ഡിത സഭ. കൊറോണ ജിഹാദ് ,ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, എന്നീ ആരോപണങ്ങള്‍ അപലപനീയമെന്ന് പണ്ഡിത സഭാ സെക്രട്ടറി ജനറല്‍ ശൈഖ് അലി അല്‍ ഖറദാഗി ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ മുസ് ലിം ന്യൂനപക്ഷത്തിന് നിയമപരമായ സംരക്ഷണം ഒരുക്കാന്‍ മുസ് ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും […]

You May Like

Breaking News

error: Content is protected !!