കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പുനഃപരിശോധിക്കാന്‍ ഒരുങ്ങി കുവൈത്ത്

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പുനഃപരിശോധിക്കാന്‍ ഒരുങ്ങി കുവൈത്ത്.ഡ്രൈവിങ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികള്‍ക്കെതിരായ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ റോഡുകളില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുനഃപരിശോധിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. യൂണിവേഴ്സിറ്റി ബിരുദവും കുറഞ്ഞത് 600 കുവൈത്ത് ദിനാര്‍ ശമ്ബളവും ഇല്ലാത്ത എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാന്‍ ഉന്നത അധികാരികള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അല്‍ ജരിദ റിപ്പോര്‍ട്ട് ചെയ്തു.

പരിശോധന പൂര്‍ത്തിയാകുന്നതോടെ മൂന്ന് ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിക്കുമെന്നാണ് സൂചനകള്‍. റമദാന്‍ ആരംഭിച്ചതിന് ശേഷം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് കുവൈത്ത്. നേരത്തെ തിരക്ക് കുറക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ക്കായി ഫ്ലക്സിബിള്‍ സമയം നടപ്പിലാക്കിയെങ്കിലും ഫലം കണ്ടില്ല.ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ നിരത്തുകള്‍ക്കു കഴിയാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Next Post

'സ്വകാര്യ ചാറ്റുകള്‍ക്ക് ലോക്കിടാം' വാട്സ്‌ആപ്പിലേക്ക് എത്തുന്ന 'ലോക്ക് ചാറ്റ്' ഫീച്ചറിനെ കുറിച്ച്‌ അറിയാം

Sat Apr 1 , 2023
Share on Facebook Tweet it Pin it Email മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കല്‍ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്‌ആപ്പ് വീണ്ടുമൊരു കിടിലന്‍ ഫീച്ചറുമായി എത്തുകയാണ്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ “ലോക്ക് ചാറ്റ്” സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്‌ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. WABetaInfo ആണ് ഈ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താവിന്റെ വിരലടയാളമോ […]

You May Like

Breaking News

error: Content is protected !!