ഒമാൻ: സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം

മസ്‍കത്ത്: ഒമാനിലെ സന്നദ്ധ സംഘങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി . ഷഹീന്‍ ചുഴലിക്കാറ്റ് ദുരന്തം മൂലം വടക്കന്‍ ബാത്തിനയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്ട്രേഷന്‍ പ്രക്രിയ.

http://oco.org.om/volunteer/ എന്ന ലിങ്കിലാണ് റജിസ്ട്രേഷന്‍ ചെയ്യേണ്ടത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ വീടുകളിലേക്ക് കയറിയ ചെളിയും മണ്ണും വൃത്തിയാക്കുന്ന പ്രക്രിയയില്‍ സഹായിക്കാന്‍ ദുരിതാശ്വാസ, അഭയകേന്ദ്രം ഇന്ന് മുതല്‍ സന്നദ്ധ സംഘങ്ങളെ നിയോഗിക്കുമെന്നും ദുരന്ത നിവാരണ സമതിയുടെ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു .

Next Post

ഒമാൻ: ഇന്ത്യന്‍ അംബാസഡര്‍ക്ക് ഒമാൻ യാത്രയയപ്പ് നല്‍കി

Fri Oct 8 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്: സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി ഒമാന്‍. ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ നുഅ്മാനിയുടെ ഓഫീസില്‍ വെച്ചാണ് മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അംബാസഡറുടെ ശ്രമങ്ങള്‍ക്ക് ചടങ്ങില്‍ മന്ത്രി നന്ദി അറിയിച്ചു. അതേസമയം തന്റെ […]

You May Like

Breaking News

error: Content is protected !!