കുവൈത്ത്: വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് പോരെന്ന് വ്യക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് പോരെന്ന് വ്യക്തമാക്കി കുവൈത്ത്.

ഒറിജിനല്‍ ലൈസന്‍സ് തന്നെ കരുതണമെന്നാണ് കുവൈത്ത് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മൈ ഐഡന്റിറ്റി ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടി അപ്ലോഡ് ചെയ്യാന്‍ സൗകര്യമായതോടെയാണ് വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റല്‍ ലൈസന്‍സ് മതിയെന്ന ചിന്ത വ്യാപകമായിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള നിയമം അത് അനുവദിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മൈ ഐഡന്റിറ്റി ആപ്പിലൂടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനത്തില്‍ ലഭ്യമാകും. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുമ്ബോള്‍ ഡിജിറ്റല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതി. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട നിയമത്തില്‍ അത്തരം സൗകര്യം ഇതുവരെ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് കുവൈത്ത് അറിയിച്ചു.

Next Post

കു​വൈ​ത്ത്: മി​ശ്​​രി​ഫി​ൽ പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ തു​ട​ങ്ങി

Sun Nov 28 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: മി​ശ്​​രി​ഫ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ സെന്‍റ​റി​ല്‍ പെ​ര്‍​ഫ്യൂം എ​ക്​​സി​ബി​ഷ​ന്‍ ആ​രം​ഭി​ച്ചു. ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫെ​യ​ര്‍ ഗ്രൗ​ണ്ട് ക​മ്ബ​നി​യും ബൊ​ട്ടീ​ഖാ​ത്തും സം​യു​ക്ത​മാ​യാ​ണ്​ ‘വി ​ആ​ര്‍ ഹി​യ​ര്‍’ ത​ല​ക്കെ​ട്ടി​ല്‍ പെ​ര്‍​ഫ്യൂം എ​ക്സി​ബി​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. 400ഒാ​ളം പ്രാ​ദേ​ശി​ക, അ​ന്ത​ര്‍​ദേ​ശീ​യ ക​മ്ബ​നി​ക​ള്‍ പെ​ര്‍​ഫ്യൂം എ​ക്​​സി​ബി​ഷ​െന്‍റ ഭാ​ഗ​മാ​ണ്. 797 പ​വ​ലി​യ​ന്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​ദ​ര്‍​ശ​നം​ ഡി​സം​ബ​ര്‍ പ​കു​തി വ​രെ നീ​ളും. ആ​ഡം​ബ​ര സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളു​ടെ എ​ക്​​സ്​​ക്ലൂ​സി​വ്​ പ്ര​ദ​ര്‍​ശ​ന​വും […]

You May Like

Breaking News

error: Content is protected !!