കു​വൈ​ത്ത്: മി​ശ്​​രി​ഫി​ൽ പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ തു​ട​ങ്ങി

കു​വൈ​ത്ത്​ സി​റ്റി: മി​ശ്​​രി​ഫ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ സെന്‍റ​റി​ല്‍ പെ​ര്‍​ഫ്യൂം എ​ക്​​സി​ബി​ഷ​ന്‍ ആ​രം​ഭി​ച്ചു. ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫെ​യ​ര്‍ ഗ്രൗ​ണ്ട് ക​മ്ബ​നി​യും ബൊ​ട്ടീ​ഖാ​ത്തും സം​യു​ക്ത​മാ​യാ​ണ്​ ‘വി ​ആ​ര്‍ ഹി​യ​ര്‍’ ത​ല​ക്കെ​ട്ടി​ല്‍ പെ​ര്‍​ഫ്യൂം എ​ക്സി​ബി​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. 400ഒാ​ളം പ്രാ​ദേ​ശി​ക, അ​ന്ത​ര്‍​ദേ​ശീ​യ ക​മ്ബ​നി​ക​ള്‍ പെ​ര്‍​ഫ്യൂം എ​ക്​​സി​ബി​ഷ​െന്‍റ ഭാ​ഗ​മാ​ണ്. 797 പ​വ​ലി​യ​ന്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​ദ​ര്‍​ശ​നം​ ഡി​സം​ബ​ര്‍ പ​കു​തി വ​രെ നീ​ളും.

ആ​ഡം​ബ​ര സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളു​ടെ എ​ക്​​സ്​​ക്ലൂ​സി​വ്​ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യു​മാ​ണ്​ മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്​ കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര പ്ര​ദ​ര്‍​ശ​ന ന​ഗ​രി വാ​ണി​ജ്യ മേ​ള​ക​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​തു മു​ത​ലാ​ണ് മി​ശ്​​രി​ഫി​ലെ പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ല്‍ വാ​ണി​ജ്യ മേ​ള​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര പ്ര​ദ​ര്‍​ശ​ന​ങ്ങ​ളാ​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ഫെ​യ​ര്‍ ഗ്രൗ​ണ്ട് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ക്കാ​ല​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന കോ​വി​ഡ് പ്ര​തി​രോ​ധ കേ​ന്ദ്ര​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ചേ​ര്‍​ന്ന്​ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ണി​ജ്യ ന​ഗ​രി​യെ ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി. ഒ​ന്നാം ത​രം​ഗ​ത്തി​െന്‍റ സ​മ​യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രാ​യ വി​ദേ​ശി​ക​ളെ പ്ര​ധാ​ന​മാ​യും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത് മി​ശ്​​രി​ഫ് ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ രാ​ജ്യ​വ്യാ​പ​ക​മാ​യി വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം ആ​രം​ഭി​ച്ച​പ്പോ​ള്‍ പ്ര​ധാ​ന വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​വും സ​ജ്ജീ​ക​രി​ച്ച​ത് ഇ​വി​ടെ​യാ​ണ്.

കോ​വി​ഡ് ആ​ശ​ങ്ക മാ​റി രാ​ജ്യം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് ര​ണ്ടു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം മി​ശ്​​രി​ഫ് ഫെ​യ​ര്‍ ഗ്രൗ​ണ്ടി​ല്‍ വ്യാ​പാ​ര മേ​ള​ക​ള്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്. ഫെ​യ​ര്‍ ഗ്രൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച്‌​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​വ​ന്ന ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​യും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​വും അ​വി​ടെ തു​ട​രു​ന്നു​ണ്ട്.

Next Post

ഒ​മാ​ന്‍: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ ത​ങ്ങ​ള്‍ ഉ​റ​ച്ചു​​നി​ല്‍​ക്കു​ന്നു​വെ​ന്ന്​ ഒ​മാ​ന്‍

Sun Nov 28 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്കെ​തി​രാ​യ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ ത​ങ്ങ​ള്‍ ഉ​റ​ച്ചു​​നി​ല്‍​ക്കു​ന്നു​വെ​ന്ന്​ ഒ​മാ​ന്‍. യു.​എ​ന്‍ യോ​ഗ​ത്തി​ല്‍ സു​ല്‍​ത്താ​നേ​റ്റി​െന്‍റ സ്​​ഥി​രം പ്ര​തി​നി​ധി ഡോ. ​മു​ഹ​മ്മ​ദ് അ​വ​ദ് അ​ല്‍ ഹ​സ​ന്‍ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇൗ ​വി​പ​ത്ത്​ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. 2008ല്‍​ത​ന്നെ രാ​ജ്യ​ത്ത്​ നാ​ഷ​ന​ല്‍ ക​മ്മി​റ്റി ഫോ​ര്‍ കോ​മ്ബാ​റ്റി​ങ്​ ഹ്യൂ​മ​ന്‍ ട്രാ​ഫി​ക്കി​ങ്​ (എ​ന്‍.​സി.​സി.​എ​ച്ച്‌.​ടി) എ​ന്ന ബോ​ഡി രാ​ജ്യ​ത്ത്​ രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ അ​വ​ബോ​ധം […]

You May Like

Breaking News

error: Content is protected !!