മസ്കത്ത്: മസ്കത്തില്‍ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകിനെ തുരത്താനുള്ള കാമ്ബയിനുമായി ആരോഗ്യമന്ത്രാലയം. മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും ഒമാന്‍ എന്‍വയണ്‍മെന്റല്‍ സര്‍വിസ് ഹോള്‍ഡിങ് കമ്ബനിയുടെയും (ബീഅ) പങ്കാളിത്തത്തോടെയാണ് തലസ്ഥാന നഗരിയായ മസ്കത്തില്‍ കാമ്ബയിന്‍ നടത്തുന്നത്.
കൊതുകുകളുടെ ആവാസവ്യവസ്ഥ, പ്രജനന കേന്ദ്രങ്ങള്‍ എന്നിവ ഫീല്‍ഡ് ടീമുകള്‍ പരിശോധിക്കും. അടുത്തമാസം 12 വരെ തുടരുന്ന കാമ്ബയിനില്‍ മവേല സെന്‍ട്രല്‍ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് മാര്‍ക്കറ്റ്, സീബ് മാര്‍ക്കറ്റ്, മബേല നോര്‍ത്ത് എന്നീ പ്രദേശങ്ങളാണ് ഉള്‍പ്പെടുന്നത്.
ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ഈഡിസ് ഈജിപ്തി കൊതുകുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാമ്ബയിന്‍ ആരംഭിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.