കുവൈത്ത്: മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് 28 കോടി 50 ലക്ഷം ദിനാര്‍

കുവൈത്ത് സിറ്റി | ലോകരാജ്യങ്ങള്‍ മാലിന്യങ്ങളുടെ റീസൈക്ലിങ് പ്രക്രിയയിലൂടെ സാധ്യമായ ഏറ്റവും വലിയ നേട്ടം കൈവരിക്കാന്‍ കുതിക്കുമ്ബോള്‍, സാങ്കേതിക വികസനത്തിന്റെ വെളിച്ചത്തിലും കുവൈത്ത് ഇക്കാര്യത്തില്‍ താത്പര്യം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ നഷ്ടം വലുതാവുകയാണ്. മാലിന്യങ്ങള്‍ സംസ്‌കരിക്കുകയോ കത്തിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

കുവൈത്ത് മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായി പ്രതിവര്‍ഷം 28 കോടി 50 ലക്ഷം ദിനാര്‍ ചെലവഴിക്കുന്നുവെന്നാണ് പരിസ്ഥിതി അതോറിറ്റിയുടെ റിപ്പോര്‍ട്ട്. പ്രതിദിനം ശേഖരിക്കുന്നത് 7.500 ടണ്‍ മാലിന്യമാണ്. രാജ്യത്തെ മാലിന്യത്തിന്റെ 50 ശതമാനവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലാണ് തള്ളുന്നത്. നിര്‍വഹണം മികച്ചതായിരുന്നുവെങ്കില്‍ പ്രയോജനം നേടാമായിരുന്ന നല്ല വരുമാന സ്രോതസ്സുകളെയാണ് ഉപയോഗിക്കാതിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഗാര്‍ഹിക മാലിന്യത്തിന്റെ വാര്‍ഷിക അളവ് 1.4 മില്യണ്‍ ടണ്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

Next Post

കുവൈത്ത്: പോലിസ് സ്റ്റേഷന്‍ ആക്രമണം - ഏഴു പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

Tue Sep 20 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച ഏഴു പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലിസ്. ആക്രമണത്തില്‍ ഒരു പോലിസുകാരന് പരിക്കേറ്റു. പോലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചയാളെയും പ്രതികള്‍ ആക്രമിച്ചതായാണ് റിപോര്‍ട്ട്. സുലൈബിയ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പോലിസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച്‌ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ പരാതി നല്‍കുന്നതിനായി പോലിസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് സംഭവം […]

You May Like

Breaking News

error: Content is protected !!