യു.എസ്.എ: ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് കാത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ല

ബാള്‍ട്ടിമോര്‍: ഗര്‍ഭചിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തേയും അനുകൂലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ലെന്ന് മേരിലാന്റില്‍ ചേര്‍ന്ന കാത്തലിക്ക് ബിഷപ്പുമാരുടെ സമ്മേളനത്തില്‍ തീരുമാനിച്ചു.

സമ്മേളനത്തില്‍ പങ്കെടുത്ത 222 പേര്‍ ഈ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ എട്ട് പേരാണ് എതിര്‍ത്തത്. മൂന്ന് ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. സമ്മേളനത്തില്‍ എടുത്ത തീരുമാനം പ്രായോഗികമാക്കണമെങ്കില്‍ വത്തിക്കാന്റെ അനുമതി ആവശ്യമാണ്. പ്രത്യേക ഒരു രാഷ്ട്രീയ നേതാവിന്റേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ലക്ഷ്യമിട്ടിരിക്കുന്നത് പ്രസിഡന്റ് ബൈഡനെയാണ്.

ജീവിതത്തില്‍ തികഞ്ഞ കത്തോലിക്കാ വിശ്വാസിയായി അറിയപ്പെടുന്ന ബൈഡന് 2019 ല്‍ സൗത്ത് കരോളിനായിലുള്ള ചര്‍ച്ച്‌ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. അമേരിക്കയിലെ രണ്ടാമത്തെ കാത്തലിക്ക് പ്രസിഡന്റായ ബൈഡന്‍ ഒക്ടോബര്‍ മാസം വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍, ബൈഡന്‍ നല്ലൊരു കത്തോലിക്കാ വിശ്വാസിയാണെന്നും, വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതു തുടരണമെന്നും പോപ്പ് ആവശ്യപ്പെട്ടിരുന്നതായി ബൈഡന്‍ ഒരു പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.

ബിഷപ്പു കോണ്‍ഫ്രന്‍സില്‍ മഹാഭൂരിപക്ഷം ബിഷപ്പുമാരും തീരുമാനത്തെ അനുകൂലിച്ചുവെങ്കിലും വാഷിംഗ്ടണ്‍ ഡി.സി. കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗോറി ബൈഡന്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഗര്‍ഭചിദ്രം എന്നതു സ്ത്രീകള്‍ക്കു ഭരണഘടന നല്‍കിയിട്ടുള്ള സ്വാതന്ത്ര്യമാണെന്നും അതു സംരക്ഷിക്കേണ്ടതു ഒരു ഭരണാധികാരി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണെന്നാണ് ബൈഡന്‍ തന്റെ തീരുമാനത്തിന് നല്‍കുന്ന വിശദീകരണം.

Next Post

ഒമാനില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Sun Nov 21 , 2021
Share on Facebook Tweet it Pin it Email മസ്​കറ്റ്​: ഒമാനില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒമാന്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയായ വിനയന്‍ എന്നയാളുടെ മകന്‍ വിമല്‍ കൃഷ്ണനെ (15) ആണ്​ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ഇ​​ബ്രി ഇന്ത്യന്‍ സ്​കൂള്‍ പത്താം ക്ലാസ്​ വിദ്യാര്‍ഥിയാണ്​. വെള്ളിയാഴ്​ച ഉച്ചക്കായിരുന്നു സംഭവം. വിനയന്‍ ഇബ്രിയിലെ […]

You May Like

Breaking News

error: Content is protected !!